-->
കണ്ണൂര്‍: കെ.എസ്.യു. പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു പരുക്കേറ്റ സംഭവത്തില്‍ ഡി.സി.സി. ഓഫീസിനു മുന്നിലേക്കു പ്രതിഷേധവുമായി എസ്.എഫ്.ഐ. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഡി.സി.സി. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും വെല്ലുവിളിക്കുകയും ചെയ്‌തു. ഡി.സി.സി. ഓഫീസില്‍നിന്നു പുറത്തുവന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും വെല്ലുവിളിച്ചതോടെ സ്‌ഥലത്തു വന്‍സംഘര്‍ഷാവസ്‌ഥയായി. സ്‌ഥലത്തെത്തിയ പോലീസ്, എസ്.എഫ്.ഐ. പ്രവര്‍ത്തകരെ തടഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെയുണ്ടായ കല്ലേറില്‍ കെ.എസ്.യു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിക്ക് പരുക്കേറ്റു. ഇതേത്തുടര്‍ന്ന് ഡി.സി.സി. ഓഫീസിന് മുന്നിലെ റോഡിലൂടെയുള്ള ഗതാഗതം സ്‌തംഭിച്ചു.