-->
കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പരിഹാസ പരാമർശവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. '2026ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജിന് മാത്രം അവകാശപ്പെട്ടതാണ്' എന്നാണ് മുഹമ്മദ് ഷമ്മാസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിലും ഷമ്മാസ് തന്റെ പരാമർശനം ആവർത്തിച്ചു. 'കൃത്യമായ ബോധ്യത്തോടെ ഞാൻ സംസാരിക്കുന്നത്. മന്ത്രി പണ്ട് സ്‌കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ സമ്മാനം നേടിയതിന്റെ കഴിവ് ഇപ്പോഴാണ് പുറത്തുവരുന്നത്. മന്ത്രിക്ക് കെഎസ്‌യു പ്രവർത്തകരുടെ ഭാഗത്ത് ഒരു തരത്തിലുമുള്ള ആക്രമണവും പരിക്കും ഏറ്റിട്ടില്ല. മന്ത്രി അഭിനയിക്കുകയാണ്. ഇനി മന്ത്രിക്ക് പരിക്ക് ഏറ്റു എന്നത് യാഥാർത്ഥ്യമാണെങ്കിൽ പൊലീസുകാർ കാണിച്ച ഷോയ്ക്കിടയിൽ പറ്റിയതാകും എന്നേ പറയാനുള്ളു,' മുഹമ്മദ് ഷമ്മാസ് പറഞ്ഞു.