Friday, March 13, 2026 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 03.37 PM

എയിംസ് വേണമെന്ന ആവശ്യം; കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി

സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മറുപടി നൽകാൻ 4 ആഴ്ച വേണം എന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.
high court, aims

എയിംസ് വേണമെന്ന ആവശ്യത്തിലെ കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി. സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മറുപടി നൽകാൻ 4 ആഴ്ച വേണം എന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.
അത്രയും സമയം നൽകാൻ ആവില്ലെന്നാണ് കോടതിയുടെ മറുപടി.

കേന്ദ്രത്തോട് എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേയെന്നും.. എന്തുകൊണ്ടാണ് തീരുമാനം നീണ്ടുപോകുന്നത് എന്നും കോടതി ചോദിച്ചു. രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓൺലൈൻ ആയി ഹാജരാവണമെന്നും സാധ്യതാ പഠനം സംബന്ധിച്ച് മറുപടി നൽകാനുമാണ് നിർദേശം നല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW