Saturday, March 14, 2026 Last Updated 36 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 09.29 AM

വേടനും നവമിയും വിവാഹിതരായി

writer, house

തൃശൂര്‍: റാപ്പര്‍ വേടനും എഴുത്തുകാരി നവമി ലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ വീട്ടില്‍ വെച്ചാണ് വിവാഹം നടന്നത്. സബ് രജിസ്ട്രാര്‍ വേടന്റെ വീട്ടിലെത്തുകയായിരുന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങളില്‍ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷി നിര്‍ത്തി ഏറ്റവും ലളിതമായാണ് വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നത് എന്ന് വേടനും നവമിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലില്‍ വെച്ചാണ് വേടന്‍ വിവാഹ വാര്‍ത്ത പങ്കുവെച്ചത്. ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാനായി വേടന്‍ എത്തിയിരുന്നു. വേദിയില്‍ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ആദ്യം വിവാഹക്കാര്യം പൊതുവേദിയില്‍ വെച്ച് പറയുന്നത്.

കേരളത്തില്‍ നിരവധി ആരാധകരുളള റാപ്പറാണ് വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലെ ' കുതന്ത്രം' എന്ന ഗാനത്തിലൂടെ മികച്ച ഗാനരചനയ്ക്കുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും വേടന്‍ സ്വന്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW