-->
കാനഡയിൽ വളരെ കാലം ആയി തുടരെ തുടരെ പൊന്തി വന്ന പല സംഘടനകളും നാളിത് വരെ മെമ്പർമാരിൽ നിന്നും ഭീമമായ മെമ്പർഷിപ് തുക പിരിച്ച് അവ ഓണം, ക്രിസ്‌തുമസ് തുടങ്ങിയ ആഘോഷങ്ങൾക്ക് വേണ്ടി മാത്രം ലക്ഷങ്ങൾ ചിലവഴിക്കുകയും എന്നാൽ അംഗങ്ങൾക്ക് വേണ്ടി ഗുണപ്രദമായ ഒരു കാര്യങ്ങളും ചെയ്യാതെ അവരെ ചൂഷണം ചെയ്യുന്ന മലയാളി സംഘടനകളുടെ പ്രവർത്തികളിൽ മനം മടുത്തു ചില ട്രക്ക് ഡ്രൈവർമാർ തുടങ്ങിയ ഒരു വാട്ടസ് ആപ്പ് ഗ്രൂപ്പ് ആണ് മലയാളി ട്രക്കേഴ്സ് കമ്മ്യൂണിറ്റി (MTC) .
ഈ വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി കേവലം നാല് മാസങ്ങൾ കൊണ്ട് 600ൽ പരം മെംബേർസ് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയും നാളിത് വരെ കാനഡയിൽ ട്രക്ക് ഓടിക്കുന്നവർക്ക് എല്ലാ വിധ സഹായങ്ങളും ചെയ്‌തു വരികയും ചെയ്യുന്നു. ഒരു അംഗവും ഈ ഗ്രൂപ്പിൽ അംഗം ആകുവാൻ യാതൊരു വിധ ഫീസും കൊടുക്കേണ്ടതില്ല എന്നത് ആണ് ഈ ഗ്രൂപ്പ് കാനഡയിൽ ഇന്ന് ഇത്രയും പ്രശസ്‌തി പ്രാപിക്കുവാനും മറ്റെല്ലാ സംഘടനകളിൽ നിന്നും ഇന്ന് MTC ഗ്രൂപ്പ് വേറിട്ട് നിൽക്കുന്നതിനു കാരണം.
മലയാളി സംഘടനകൾക്കും പണപിരിവു നടത്തിയുള്ള ആഘോഷങ്ങൾക്കും യാതൊരു ക്ഷാമവും ഇല്ലാത്ത നാടാണ് കാനഡ. എന്നാൽ വളരെ വിഷമം പിടിച്ച, ഒരുപാട് വെല്ലുവിളികൾ ഉള്ള ഒരു മേഖല ആണ് കാനഡയിലെ ട്രക്ക് ഡ്രൈവിങ്. ഈ മേഖലയിലെക്ക് കടന്നു വരുന്ന പുതിയ ഡ്രൈവർമാർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും യാതൊരു വിധ സഹായ സഹകരണങ്ങളും മേൽപറഞ്ഞ സംഘടനകളിൽ നിന്ന് ഇന്നേ വരെ ലഭിച്ചിട്ടില്ല. ഈ അവസരത്തിൽ ആണ് MTC യുടെ പിറവിയും വളർച്ചയും.
ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ട്രക്ക് ഡ്രൈവർമാർ ഒരുമിച്ചു കൂടിയ ഈ കൂട്ടായ്മ ഇനിയും മുന്നോട്ടു ഒരുപാട് കാര്യങ്ങൾ സംഘടിതമായി, ചൂഷണ രഹിതമായി ചെയ്യണം എന്ന് ആണ് ആഗ്രഹിക്കുന്നത്.
ഇത് കാനഡയിൽ കാലം കാത്തു വച്ച നീതി ആണ്. ട്രക്കിങ് സംബന്ധമായി ഇവിടെ ജോലി ചെയ്യുന്ന ഏവർക്കും ഒരു കൂട്ടാളി ആയി MTC ഉണ്ടായിരിക്കും.
ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കാനഡയിലെ എല്ലാ മലയാളി ട്രക്ക് ഡ്രൈവർമാർക്കും ഈ കൂട്ടായ്മയുടെ ഭാഗമാകാം. കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
രാജ്‌കുമാർ: 647-853-2202
സൽജൻ: 289-489-3817
ലീന: 519-222-8202
ജെഫിൻ: 226-201-2207