Saturday, March 14, 2026 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 12.34 PM

' വലിയ പ്രതീക്ഷയോടെയാണ് നിര്‍മ്മിച്ചത് , പക്ഷേ ആ ദിലീപ് ചിത്രം വലിയൊരു ദുരന്തമായിരുന്നു എനിക്ക്' ; ബാദുഷ

was, says

ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ഇപ്പോഴിതാ ആ ചിത്രം തനിക്ക് വലിയൊരു ദുരന്തമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നിര്‍മ്മാതാവ് ബാദുഷ. വലിയ പ്രതീക്ഷയോടെയാണ് ആ ചിത്രത്തെ സമീപിച്ചതെന്നും എന്നാല്‍ ദിലീപിന്റെ മുന്‍ സിനിമകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനാല്‍ സിനിമയുടെ ബിസിനസ് പ്രതീക്ഷിച്ച പോലെ നടന്നില്ലെന്നും ബാദുഷ പറയുന്നു.

'' വലിയ പ്രതീക്ഷയോടെ സമീപിച്ച് എനിക്ക് നഷ്ടം സമ്മാനിച്ച സിനിമയാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ദിലീപിന്റെ മുന്‍ സിനിമകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനാല്‍ ആ സിനിമയുടെ ബിസിനസ് ഞാന്‍ പ്രതീക്ഷിച്ചത്ര നടന്നില്ല. വലിയ ലാഭം പ്രതീക്ഷിച്ചാണ് ചെയ്തത്. പക്ഷേ, അതൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല വലിയൊരു ദുരന്തമായിരുന്നു എനിക്ക് ആ സിനിമ''. ബാദുഷ പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാദുഷയുടെ പ്രതികരണം.

അതേസമയം ' ഭ ഭ ബ' ആയിരുന്നു ദിലീപിന്റേതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം. മോശം പ്രതികരണങ്ങള്‍ ആണ് ചിത്രത്തിന് ലഭിച്ചത്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW