Saturday, March 14, 2026 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 07.25 PM

'നെഞ്ചത്ത് കൈവെച്ച് പറയാം, ഗുരുവായൂർ ദേവസ്വം ചെയര്‍മാൻ പദവിയാണ് ജീവിതത്തില്‍ അങ്ങേയറ്റം മോഹിക്കുന്നത്'

guruvayur devaswom board
photo - twitter

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പദവിയാണ് ജീവിതത്തില്‍ അങ്ങേയറ്റം ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിനപ്പുറം ഒരു ആഗ്രഹവുമില്ല. അതിനെ പുച്ഛത്തോടെ കാണരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

'ജീവിതത്തില്‍ അങ്ങേയറ്റം മോഹിക്കുന്നത് 365 ദിവസവും ഗുരുവായൂരമ്പലത്തിനുള്ളില്‍ ആധികാരികമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നാണ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പദവിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നെഞ്ചത്ത് കൈവെച്ച് പറയാം. അതിനപ്പുറം ഒരു ആഗ്രഹവുമില്ല. അത്രേയുള്ളൂ. അതിനെ പുച്ഛത്തോടെ കാണാതെ. മതപരമായിപോലും എന്നെ ആക്രമിക്കുന്നുണ്ട്.

ഹിന്ദുവായതില്‍ ആരും ചോദിക്കുന്നില്ല', എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. രാഷ്ട്രീയത്തില്‍ തന്നെ മുന്നേറുമെന്നും കയറ്റം കയറി ഉന്നതമാവാന്‍ ഇഷ്ടമാണെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി പുനര്‍ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.

Ads by Google
Sunday 22 Feb 2026 07.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW