-->
തിരുവനന്തപുരം: കവി കെ സച്ചിദാനന്ദനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. നാട് നശിച്ചാലും ഇടതുപക്ഷം നന്നാവട്ടെ എന്ന നിലപാട് ശരിയല്ലെന്നും കേരളം എങ്ങനെയുണ്ടായെന്ന് ഓര്‍ക്കണമെന്നും എം എ ബേബി പറഞ്ഞു. ഇടതുപക്ഷം ഭരണപക്ഷത്ത് നിന്ന് മാറി നിന്നാല്‍ മോശം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ചര്‍ച്ചകള്‍ കേട്ടിരുന്നല്ലോ. ഇടതുപക്ഷത്തിന്റെ ഇടപെടലാണ് ഭരണത്തില്‍ എത്തിച്ചത്. നാട് നശിച്ചാവും ഇടതുപക്ഷം നന്നാവട്ടെ എന്ന നിലപാട് ശരിയാണോ, അങ്ങനെയാണോ ചിന്തിക്കേണ്ടത് എന്നും എം എ ബേബി ചോദിച്ചു.
ഇടതുപക്ഷത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കണം. അതില്‍ തര്‍ക്കമില്ല. അതിനൊപ്പം കേരളത്തിനും മുന്നോട്ട് പോകേണ്ടതുണ്ട്. നവയുഗപ്പിറവി ജാഥ നടത്തുന്നവരുണ്ടല്ലോ. അവര്‍ കേരളത്തിന്റെ വികസനം സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച ചെയ്യുന്നുണ്ടോ. കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച അവരുടെ കാഴ്ച്ചപ്പാട് എന്താണെന്നും എം എ ബേബി പ്രതികരിച്ചു.