Saturday, March 14, 2026 Last Updated 39 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 04.10 PM

ഏറ്റവും വേഗമേറിയ മെട്രോ തുറന്നു, ; 160 കിലോമീറ്റർ വേഗത്തിൽ കുതിക്കും

uploads/news/2026/02/826754/3.gif
photo - facebook

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വേഗതയേറിയ മെട്രോ സർവീസായ മീററ്റ് മെട്രോ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒപ്പം 82 കിലോമീറ്റർ നീളമുള്ള ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ നമോ ഭാരത് ഇടനാഴി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന മീററ്റ് മെട്രോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സംവിധാനമായി മാറുന്നു.

നിലവിൽ ന്യൂ അശോക് നഗർ മുതൽ സൗത്ത് മീററ്റ് വരെ 55 കിലോമീറ്റർ ദൂരം (11 സ്റ്റേഷനുകൾ) മാത്രമാണ് പ്രവർത്തനസജ്ജമായിരുന്നത്. ന്യൂ അശോക് നഗറിൽ നിന്ന് സരായ് കലേ ഖാൻ വരെയുള്ള 5 കിലോമീറ്ററും സൗത്ത് മീററ്റിൽ നിന്ന് മോദിപുരം വരെയുള്ള 21 കിലോമീറ്റർ സ്ട്രെച്ച് കൂടി തുറന്നതോടെ ഡൽഹി–മീററ്റ് ആർആർടിഎസ് പൂർത്തിയായി. ഇതോടെ സരായ് കലേ ഖാൻ ആർആർടിഎസ് സ്റ്റേഷനിൽ നിന്ന് കയറിയാൽ 60 മിനിറ്റിനുള്ളിൽ 82.5 കിലോമീറ്റർ താണ്ടി മീററ്റിന്റെ ഹൃദയഭാഗത്തുള്ള മോദിപുരത്തെത്താം . പാതയുടെ 14 കിലോമീറ്റർ ദൂരം ഡൽഹിയിലും ബാക്കി 68 കിലോമീറ്റർ യുപിയിലുമാണ്. ആർആർടിഎസ് പൂർണതോതിലായതോടെ മെട്രോ കൂടി ചേർത്താൽ രാജ്യതലസ്ഥാന നഗരിയിലെ മാസ് ട്രാൻസിറ്റിന്റെ (ബഹുജന ഗതാഗതം) ആകെ നീളം 743 കിലോമീറ്ററാകും.

Ads by Google
Sunday 22 Feb 2026 04.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW