-->
സിനിമാ താരങ്ങളുടെ ത്രോബാക്ക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മലയാളത്തിന്റെ ഒരു പ്രമുഖ നടന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടന്‍ ജയറാമിന്റെ പഴയക്കാല ഫോട്ടോയാണിത്. പണ്ടത്തെ ഒരു മാഗസീനില്‍ വന്ന നടന്റെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണിത്. പെണ്‍വേഷം കെട്ടി, തലയില്‍ പൂവും വെച്ച് നൃത്തച്ചുവടുമായി നില്‍ക്കുന്ന ജയറാമാണ് ഫോട്ടോയിലുളളത്. ബിബിന്‍ കുമാര്‍ എന്ന ആളാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ജയറാം ആണോ എന്ന് തോന്നിപ്പിക്കുന്ന ലുക്കാണിത്. എന്നാല്‍ പലതവണ സൂക്ഷിച്ച് നോക്കിയാല്‍ ആളെ പിടികിട്ടും.
ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്. '' അറിഞ്ഞില്ല ആരും പറഞ്ഞില്ല... ഇങ്ങനെ ഒരു ഫ്‌ളാഷ് ബാക്ക് പ്രതീക്ഷിച്ചില്ല, ക്ലാസിക്കല്‍ ഡാന്‍സര്‍ ആരുന്നോ, കനക സിംഹാസനത്തില്‍ പറയുന്ന പോലെ തട്ടെന്നുളള ശീരവാ'' , എന്നിങ്ങനെ പോകുന്നു കമന്റുകള്‍.