Saturday, March 14, 2026 Last Updated 9 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.28 AM

' കഷ്ടമീ ജീവിത സാഗരി ഗോഗലു' ; വി കെ ശ്രീരാമന്റെ കത്തിന് മോഹന്‍ലാലിന്റെ മറുപടി

post, about

താരസംഘടനയായ ' അമ്മ' യുടെ രണ്ടാമത് കുടുംബസംഗമം കഴിഞ്ഞ ദിവസമാണ് നടന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി നിരവധി താരങ്ങള്‍ പരിപാടിക്ക് എത്തിയിരുന്നു. കടവ്രന്ത രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു പരിപാടി. ദാദ സഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവായ മോഹന്‍ലാലിനെയും പദ്മഭൂഷണ്‍ ജേതാവ് മമ്മൂട്ടിയേയും ചടങ്ങില്‍ ആദരിച്ചിരുന്നു. ഇപ്പോഴിതാ വേദിയില്‍ നിന്നുളള രസകരമായ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍ വി കെ ശ്രീരാമന്‍.

പരിപാടിയില്‍ നല്ല തിരക്ക് ഉണ്ടായ കാരണം മോഹന്‍ലാലിനെ അടുത്ത് ചെന്ന് അഭിനന്ദിക്കാന്‍ കഴിഞ്ഞില്ലെന്നും പകരം അദ്ദേഹത്തിന് ഒരു കത്ത് അയക്കുകയായിരുന്നുവെന്ന് വി കെ ശ്രീരാമന്‍ പറഞ്ഞു. ഇതിന് മറുപടി കത്തില്‍ തന്നെ തിരിച്ച്് അയച്ചിരിക്കുകയാണ് മോഹന്‍ലാല്‍. നടന്‍ എഴുതിയ കത്തും ചിത്രങ്ങളും വി കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

വി കെ ശ്രീരാമന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

അമ്മയുടെ കുടുംബക്കൂട്ടമായിരുന്നു. തിരക്കായിരുന്നു. ഇൻഡോറിൽ ക്രിക്കറ്റുകളി ആയിരുന്നു.

തിരക്കിലായ കാരണം അടുത്തു ചെന്നില്ല.

ദൂരെയിരുന്നു കടിതം പടച്ചു.

ഹനൂമാൻവശം ദാദാ സാഹിബ്ബിന് കൊടുത്തു വിട്ടു.

'എപ്പോഴും ഒരു ചൂല് കയ്യിലിരിക്കട്ടെ.

അല്ലെങ്കിൽ അകോം പൊറോം സദാ ബെടക്കായിക്കൊണ്ടിരിക്കും

ബടക്കായാ ചിലരത് തനിയ്ക്കാക്കും.

ആയതിനാൽ പ്രിയനേ

ഹാപ്പി ചൂലൻ്റയൻസ് ഡേ.

അതായിരുന്നു ഖഠിതം.

ഉഠൻ ബെച്ച് മറുബെഡി.

'..... തുമ്പിയ പിടിച്ച മണ്ഡൂകത്തെ മീൻ വിഴുങ്ങി. മീനിനെ പരുന്തുറാഞ്ചി പരുന്ത് ഷോക്കടിച്ചു മരിച്ചു അതാണ് ജീവിതം

"കഷ്ടമീ ജീവിത സാഗരി ഗോഗലു "

Ads by Google
Ads by Google
LATEST NEWS
TRENDING NOW