-->
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലായില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും ഞാന്‍ മത്സരിക്കണമെന്ന് പാര്‍ട്ടിക്ക് ആഗ്രഹമുണ്ടെങ്കിലൂം തനിക്ക് അത് പറയാന്‍ കഴിയില്ലെന്നും ജോസ് കെ മാണി. പാലായില്‍ ജോസ്.കെ. മാണി മത്സരിക്കുമെന്ന റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
പാലായില്‍ താന്‍ മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത് തനിക്ക് സുഖിച്ചെന്നും സന്തോഷമായെന്നും ജോസ് പറഞ്ഞു. എന്നാല്‍ റോഷി അഗസ്റ്റിന്‍ പറഞ്ഞത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അല്ലെന്നും പാലായിലെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നാണ് പറഞ്ഞതെന്നും ജോസ് കെ മാണി വ്യക്തമാക്കി. റോഷി അഗസ്റ്റിനുമായി സഹോദരതുല്യ ബന്ധമാണ്. തങ്ങള്‍ ഒരു ടീമാണെന്നും പാലായിലെ കാര്യം പാര്‍ട്ടി തീരുമാനിച്ചു എന്നല്ല പാര്‍ട്ടി തീരുമാനിക്കും എന്നാണ് റോഷി പറഞ്ഞത്. മുഖ്യമന്ത്രി മത്സരിക്കുമെന്ന് സിപിഐഎം പറയാറുള്ള കാര്യം ജോസ് കെ മാണി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യമെല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടി ചെയര്‍മാനാണെന്നും റോഷി പറഞ്ഞിരുന്നതായി ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫ് മദ്ധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഇടുക്കിയിശല പര്യടനത്തിന്റെ ഭാഗമായി അടിമാലിയിലെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജോസ് കെ മാണി പാലായില്‍ മത്സരിക്കുമെന്ന് റോഷി പറഞ്ഞത്. അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും സമയത്ത് പ്രഖ്യാപിക്കുമെന്നും നല്ല വിഷയം എല്ലാ മേഖലയിലും ഉണ്ടാകുമെന്നും റോഷി അഗസ്റ്റിന്‍ ഉറപ്പിച്ചു പ്രഖ്യാപിക്കുകയായിരുന്നു.