Sunday, March 15, 2026 Last Updated 39 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 04.56 PM

സംയോജിത കെട്ടിട സമുച്ചയമായ സേവാ തീര്‍ത്ഥിലേക്ക് ; പിഎംഒ യ്ക്ക് പുതിയ വിലാസം

uploads/news/2026/02/825320/seva-theerth.jpg

ന്യൂഡല്‍ഹി: സ്വാതന്ത്ര്യം നേടിയ ശേഷം ഇതാദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മാറുന്നു. പുതിയ സംയോജിത കെട്ടിട സമുച്ചയമായ സേവാ തീര്‍ത്ഥ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതോടെ പ്രധാനമന്ത്രിയുടെ കാര്യാലയം ആധുനികവും അത്യാധുനികവുമായ സൗകര്യത്തിലേക്കാണ് മാറുന്നത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് ഈ കെട്ടിട സമുച്ചയത്തിനുള്ളിലാണ് പ്രവര്‍ത്തിക്കുക.

പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയേറ്റ്, കാബിനറ്റ് സെക്രട്ടറിയേറ്റ് തുടങ്ങിയവ ഇനി സേവാ തീര്‍ത്ഥിലാകും സ്ഥിതി ചെയ്യുക. നിയമം, പ്രതിരോധം, ധനകാര്യം, ആരോഗ്യം, കൃഷി, മറ്റ് നിരവധി പ്രധാന മന്ത്രാലയങ്ങള്‍ വരുന്ന കാര്‍ത്തവ്യ ഭവന്‍ 1.2 എന്നിവയും പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും. രണ്ടിടത്തുമായി ഡിജിറ്റലായി സംയോജിപ്പിച്ച ഓഫീസുകളാണ് ഉള്ളത്.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. പുതിയ ഓഫീസായ സേവാ തീര്‍ത്ഥിന്റെ പേര് അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കര്‍ത്തവ്യഭവനുകളുടെയടക്കം ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം സൗത്ത് ബ്‌ളോക്കില്‍ തന്റെ നിലവിലെ ഓഫീസില്‍ അവസാന മന്ത്രിസഭായോഗവും ചേരുന്നുണ്ട്. അത്യാധുനിക സൗകരങ്ങളിലേക്ക് പലയിടത്തായി ചിതറിക്കിടക്കുന്ന മന്ത്രാലയങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുവരിക എന്നതാണ് ഓഫീസ് മാറ്റം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW