Saturday, March 14, 2026 Last Updated 44 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.21 AM

പണിമുടക്കിനെ അനുകൂലിക്കുന്നു ; ഹര്‍ത്താലിന് സമാനമായ രീതികള്‍ കാലഹരണപ്പെട്ടതെന്ന് വി.ഡി. സതീശന്‍

uploads/news/2026/02/825143/vd-satheeshan.jpg

കോഴിക്കോട്: പണിമുടക്കിനെ അനുകൂലിക്കുന്നതായും എന്നാല്‍ ബന്ദിന് സമാനമായ പണിമുടക്ക് വേണോയെന്നും കാലഹരണപ്പെട്ട കാര്യങ്ങള്‍ പലതും മാറേണ്ടതാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. യാത്രയും സമരവും തമ്മില്‍ ബന്ധമില്ലെന്നും യാത്രയ്ക്കിടെ നടത്തുന്ന പ്രചരണത്തില്‍ പണിമുടക്കിന് ഉയര്‍ത്തുന്ന വിഷയം കൂടി ഉപയോഗിക്കുമെന്നും പറഞ്ഞു.

ദേശീയ പണിമുടക്ക് കേരളത്തില്‍ വരുമ്പോള്‍ ഹര്‍ത്താലിന് സമാനമായി മാറുന്നത് പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ഇന്ത്യയില്‍ ഉടനീളം പണിമുടക്ക് നടത്തുമ്പോള്‍ കേരളത്തില്‍ ജനജീവിതം താറുമാറാക്കുന്ന വിധത്തില്‍ പണിമുടക്ക് നടത്തേണ്ട സാഹചര്യം ഉണ്ടോയെന്ന് ചോദിച്ചു. പണിമുടക്ക് ദിനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര യാത്ര നിര്‍ത്തിവെക്കാതിരുന്നതിനെ സിപിഐഎം വിമര്‍ശിച്ചിരുന്നു. പണിമുടക്കിലെ പങ്കാളിത്തത്തെ എം.വി. ഗോവിന്ദന്‍ തന്റെ യാത്രയില്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് മറുപടിയായിരുന്നു വി.ഡി. സതീശന്‍ നല്‍കിയത്. സമരംനടത്തി നേടിയെടുത്ത പല അവകാശങ്ങളും അവകാശങ്ങളല്ല എന്നാണ് കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ പറയുന്നത്. ഇടതുപക്ഷ സഹയാത്രികരും ഉത്തമരായ കമ്യുണിസ്റ്റുകാരും തുടര്‍ഭരണം വരേണ്ടെന്ന് പറയുന്നത് ഇത് ഫാസിസ്റ്റുകളായി അധ:പ്പതിക്കുന്നത് കൊണ്ടാണ്. സിപിഎം സംഘപരിവാര്‍ മാര്‍ഗ്ഗത്തിലൂടെ നടക്കുകയാണെന്നും പറഞ്ഞു. യാ;തയ്ക്ക് ഇടയില്‍ കുറ്റ്യാടി വേദിയിലെ പിടിവലി സംഭവത്തില്‍ തെറ്റായ പ്രചരണം നടക്കുന്നെന്നും സയമം അതിക്രമിച്ചതിനെ തുടര്‍ന്നുണ്ടായി ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കാന്‍ ശ്രമം നടക്കുന്നെന്ന് വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കുറ്റ്യാടിയില്‍ നടന്നത് സ്‌നേഹത്തള്ളായിരുന്നെന്നും പറഞ്ഞു.

സമയം അതിക്രമിച്ചത് കൊണ്ടാണ് ഷാഫി പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞതെന്നും ഷാഫി ദേഷ്യപ്പെട്ടല്ല ഇക്കാര്യം പറഞ്ഞതെന്നും എല്ലാം പ്രസംഗിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇല്ലാത്തകാര്യം ഊതിവീര്‍പ്പിച്ച് നെഗറ്റീവ് വാര്‍ത്തകള്‍ പടച്ചുവിടുകയാണെന്നും ജാഥയ്ക്ക് വലിയ സ്വീകരണം ലഭിച്ചപ്പോള്‍ അതിന്റെ ശോഭകെടുത്താനുള്ള മോശം പ്രചരണമാണെന്നും പറഞ്ഞു. കമ്യുണിസ്റ്റുകള്‍ ഇപ്പോള്‍ ഇടതുപാര്‍ട്ടിയല്ല എന്നും ഫാസിസ്റ്റുകളായി മാറിയിരിക്കുകയാണെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW