Sunday, March 15, 2026 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 07.18 PM

ഏഴരക്കോടി രൂപ ചിലവിൽ സമസ്തയ്ക്കായി പള്ളി നിർമ്മിച്ചു നൽകും; എം.എ യൂസഫലി

uploads/news/2026/02/824694/6.gif
photo - facebook

തിരുവനന്തപുരം : സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ്‌ത ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങൾ , പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് എം.എ യൂസഫലി സമസ്തയുടെ സെന്റിനറി പുരസ്കാരം ഏറ്റുവാങ്ങിയത്. സമസ്തയ്ക്കായി ഏഴരക്കോടി രൂപ ചിലവിൽ പള്ളി പണിത് നൽകുമെന്നും യൂസഫലി പ്രഖ്യാപിച്ചു.

യു.എ ഇ ഭരണകൂടവുമായി സംസാരിച്ച് സമസ്തയുടെ വൻ പദ്ധതികൾക്ക് വേണ്ട സഹായം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു. പണ്ഡിതന്മാരുമായി അഭേദ്യമായ ബന്ധമാണ് താൻ പുലർത്തുന്നതെന്ന് പറഞ്ഞ യൂസഫലി, തന്റെ കുടുംബപരമായി സമസ്തയുമായുള്ള അടുപ്പത്തെകുറിച്ചും സൂചിപ്പിച്ചു.

Ads by Google
Monday 09 Feb 2026 07.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW