Saturday, March 14, 2026 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.37 PM

'വർഗീയതയ്ക്ക് വർഗീയതയല്ല മറുപടിയെന്ന സമസ്ത നിലപാട് പ്രസക്തം; മതരാഷ്‌ട്രവാദത്തിനെതിരേ ഒരുമിച്ചുനീങ്ങണം: പിണറായി

uploads/news/2026/02/824586/Pinarayi-Samastha.jpg

കുണിയ (കാസര്‍ഗോഡ്‌): മാനവികതയുടെ ശത്രു ഫാസിസമാണെന്നും അതിനെ എതിര്‍ക്കണമെന്നും വര്‍ഗീയതക്കെതിരേയും മതരാഷ്‌ട്ര വാദങ്ങള്‍ക്കെതിരേയും ഒരുമിച്ചുനീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സമസ്‌ത കേരള ജംഇയത്തുല്‍ ഉലമയുടെ ശതാബ്‌ദി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേ വിട്ടുവിഴ്‌ചയില്ലാത്ത നിലപാടെടുത്ത പ്രസ്‌ഥാനമാണ്‌ സമസ്‌ത. വര്‍ഗീയതക്കെതിരേ വര്‍ഗീയതയല്ല എന്ന സമസ്‌തയുടെ നിലപാട്‌ ശ്രദ്ധിക്കപ്പെട്ടതാണ്‌. കേരളത്തിന്റെ നവോത്ഥാനത്തില്‍ നിര്‍ണായക ശക്‌തിയാകാന്‍ സമസ്‌തക്കായിട്ടുണ്ട്‌. ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരിക പൈതൃകം തകര്‍ക്കാനുള്ള നീക്കം നടക്കുന്നുണ്ട്‌.

ഒരു മതം, ഭാഷ, സംസ്‌കാരം എന്ന നിലയില്‍ ഇന്ത്യയെ അതിന്റെ വൈവിധ്യം തകര്‍ത്ത്‌ ഏകശിലാ രൂപത്തില്‍ വളര്‍ത്താനാണ്‌ ചിലരുടെ ശ്രമം. ഇതിനെ എതിര്‍ക്കപ്പെടേണ്ടതുണ്ട്‌.

മത നിരപേക്ഷ ശക്‌തികള്‍ക്കേ വര്‍ഗീയതയെ നേരിടാനാകൂ. എല്ലാ മതനിരപേക്ഷ വാദികളും ഒരുമിച്ച്‌ വര്‍ഗീയതയെ എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വത്തിന്റെ മാനദണ്ഡംവരെ മതംനോക്കിയാകുന്ന കാലമാണിത്‌. ഇത്‌ അനുവദിക്കാനാവില്ല.

Ads by Google
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW