Wednesday, March 11, 2026 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 12.01 PM

കാൻജ് ന്യൂ ഇയർ - റിപ്പബ്ലിക് ഡേ ആഘോഷങ്ങൾ ഗംഭീരമായി

uploads/news/2026/02/824234/r.jpg

ന്യൂജഴ്‌സി : പുതുവർഷത്തിലെ ആദ്യ പരിപാടി ഗംഭീരമാക്കി കാൻജ്, കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജ്) സംഘടിപ്പിച്ച 2026 ന്യൂ ഇയർ–റിപ്പബ്ലിക് ഡേ സംയുക്ത ആഘോഷം ന്യൂജഴ്‌സിയിലെ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും അവഗണിച്ച് എത്തിയ വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഘടനയുടെ 2026-ലെ ആദ്യ ഔദ്യോഗിക പരിപാടിയെന്ന നിലയിൽ നടന്ന ചടങ്ങ് വിപുലമായ പരിപാടികളോടെയാണ് അരങ്ങേറിയത്.

ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയഗാനം ആലപിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ, പുതുവർഷവും റിപ്പബ്ലിക് ദിനവും ഒരുമിച്ച് ആഘോഷിച്ചു. ഇതോടൊപ്പം 2026-ലെ കാൻജിൻറെ പുതിയ നേതൃത്വത്തെയും ഭാരവാഹികളെയും സദസ്സിന് ഔദ്യോഗികമായി പരിചയപ്പെടുത്തി.

പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, ട്രഷറർ ഖുർഷിദ് ബഷീർ എന്നിവർ ഭദ്രദീപം കൊളുത്തി പരിപാടിക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദ്, ജോയിന്റ് ട്രഷറർ ദയ ശ്യാം, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ചുമതലയുള്ള അസ്ലം ഹമീദ്, സ്പോർട്സ് അഫയേഴ്സ് അനൂപ് മാത്യൂസ് രാജു, ഐടി ഓഫീസർ നിധിൻ ജോയ് ആലപ്പാട്ട്, പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ് രേഖ നായർ, ചാരിറ്റി അഫയേഴ്സ് ജയകൃഷ്ണൻ എം. മേനോൻ, കൾച്ചറൽ അഫയേഴ്സ് രേഖ പ്രദീപ്, യൂത്ത് അഫയേഴ്സ് ശ്രീകുമാർ കെ.എസ്., എക്സ്-ഓഫീഷ്യോ സോഫിയ മാത്യു എന്നിവരാണ് പുതുതായി ചുമതലയേറ്റ മറ്റ് ഭാരവാഹികൾ.

KANJ ‘Got Talent’ വേദികളിലൂടെ കഴിവ് തെളിയിച്ച കുട്ടികളുടെ കലാപ്രകടനങ്ങൾ സദസ്സിൽ ആവേശം പകർന്നു. റിപ്പബ്ലിക് ദിന സന്ദേശവുമായി ഡോ. സന്തോഷ് കുമാർ നടത്തിയ പ്രഭാഷണം ചടങ്ങിന്റെ മറ്റൊരു ശ്രദ്ധേയ ഘടകമായി. ശാസ്ത്രീയ ബോധം വളർത്തുന്നതിന്റെ പ്രാധാന്യവും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ശാസ്ത്രാത്മക ചിന്താധാരകളും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

2026-ലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അവരുടെ ഫോക്കസ് ഗ്രൂപ്പ് ടീമുകളെയും ചടങ്ങിൽ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് മ്യൂസിഫൈ ഫിലി അവതരിപ്പിച്ച സംഗീത സദസ്സ് ഹാളിനെ ആവേശം കൊള്ളിച്ചു,

Ads by Google
Friday 06 Feb 2026 12.01 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW