-->
മട്ടാഞ്ചേരി: സ്വര്‍ണ വില കുറഞ്ഞു. 460 രൂപ കുറഞ്ഞ് ഗ്രാമിന് 14,155 രൂപയായി. പവന് 3,680 രൂപയാണു കുറഞ്ഞത്. പവനു വില 1,13,240 രൂപ. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് (311 ഗ്രാം) 4,818 ഡോളറിലേക്കു താഴ്‌ന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ സ്വര്‍ണവില കുറയാനാണ് സാധ്യത. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 4,020 രൂപ കുറഞ്ഞ് 1,23,540 രൂപയായി. 18 കാരറ്റിന്റെ വില പവന് 3,020 രൂപയാണു കുറഞ്ഞത്. പവനു വില 92,670 രൂപ.
വെള്ളി വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 300 ലെത്തി. വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 90.20 ആയി മെച്ചപ്പെട്ടു.