Saturday, March 14, 2026 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 08.40 AM

‘ എല്ലാ ജീവിതത്തിലും നിങ്ങള്‍ എപ്പോഴും എന്റെ അമ്മയായിരിക്കട്ടെ’; അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി ശ്രീലീല

sreeleela-
photo-www.instagram.com/sreeleela14

അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് നടി ശ്രീലീല. എന്റെ എല്ലാ ജീവിതത്തിലും നിങ്ങള്‍ എപ്പോഴും എന്റെ അമ്മയായിരിക്കട്ടെ എന്നാണ് താരം കുറിച്ചിരിക്കുന്നത്. അമ്മയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങളും ശ്രീലീല പങ്കുവെച്ചിട്ടുണ്ട്.

‘ജന്മദിനാശംസകള്‍ അമ്മ. 24/7 വിനോദം, 365 ദിവസത്തെ വൈകാരിക പിന്തുണ. നമ്മള്‍ ദൈനംദിന ജീവിതത്തിലൂടെ കന്നുപോകുമ്പോള്‍ നിസ്വാര്‍ത്ഥ സ്‌നേഹം യഥാര്‍ഥത്തില്‍ എങ്ങനെയായിരിക്കുമെന്ന് ഞാന്‍ കാണുന്നു. നമ്മള്‍ പങ്കിടുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ധൈര്യമായിരിക്കാന്‍ നിങ്ങള്‍ എന്നെ പഠിപ്പിക്കുന്നു, ഒരു ചെറിയ വിവേകത്തോടെ കൊടുങ്കാറ്റിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ നിങ്ങളെ പഠിപ്പിക്കുന്നു.എന്റെ എല്ലാ ജീവിതത്തിലും നിങ്ങള്‍ എപ്പോഴും എന്റെ അമ്മയായിരിക്കട്ടെ. എന്നെ നിര്‍മിച്ചതിന് നന്ദി ’ശ്രീലീല കുറിച്ചു. നിരവധിപ്പേരാണ് അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചെത്തുന്നത്.

തെലുങ്ക്, കന്നഡ സിനിമകളിലെ വിലയേറിയ താരമാണ് ശ്രീലീല. സ്‌കന്ദ, ആദികേശവ, എക്‌സ്ട്രാ ഓര്‍ഡിനറി മാന്‍, ഗുണ്ടൂര്‍ കാരം തുടങ്ങിയ സിനിമകളിലെ വിജയത്തിലൂടെ തെലുങ്കിലെ സെന്‍സേഷന്‍ നായികയായി മാറുകയായിരുന്നു. പുഷ്പ 2 ലെ കിസ്സിക് പാട്ടിലെ ശ്രീലീലുടെ പ്രകടനം പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW