-->
തിരുവനന്തപുരം : കേന്ദ്ര ബജറ്റില്‍ ചരിത്രത്തില്‍ കാണാത്ത അവഗണനയാണെന്നും, കേരളം ഒന്നടങ്കം ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും സി.പി.ഐ (എം) സംസ്ഥാന കമമിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു . മുഖ്യമന്ത്രി ഉള്‍പ്പെടെ പലകുറി ഈ ആവശ്യങ്ങള്‍ നേരിട്ട് ഉന്നയിച്ചതാണ്. ബജറ്റിന് മുന്നോടിയായി കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലും കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം നല്‍കിയിരുന്നു. കേരളം എന്ന പേര് പോലും ബജറ്റില്‍ മുന്‍പ് ഉണ്ടാകാറില്ലെങ്കില്‍ ഇക്കുറി കടലാമയെന്നും, തേങ്ങയെന്നും വന്നിട്ടുണ്ട്.
ഏഴ് അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. ഇവിടുത്തെ ജനങ്ങളോട് പകതീര്‍ക്കുകയാണ് ബിജെപി. 12 പുതിയ ജലപാതകളിലും കേരളമില്ല. അതിവേഗ പാത, നിലമ്പൂര്‍-നഞ്ചന്‍കോട്, തലശേരി-മൈസൂര്‍, കാഞ്ഞങ്ങാട്-കാണിപ്പയ്യൂര്‍ റെയില്‍പ്പാതകള്‍, വര്‍ഷങ്ങളായി സ്ഥലമേറ്റെടുത്ത് കാത്തിരിക്കുന്ന എയിംസ്, റബ്ബറിനും പരമ്പരാഗത മേഖലയ്‌ക്കുമുള്ള സഹായങ്ങള്‍, നെല്ലിന് സംഭരണ വിലയുയര്‍ത്തല്‍ തുടങ്ങി പ്രതീക്ഷകളേറെയായിരുന്നു.
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവ സാനപാദം 5,649 കോടി രൂപ നിഷേധിച്ച് ബുദ്ധിമുട്ടിച്ച സര്‍ക്കാരാണ് കേന്ദ്രത്തിലെങ്കിലും, ബജറ്റില്‍ ചിലത് പരിഗണിക്കുമെന്ന് കരുതിയിരുന്നു. ഫിനാന്‍സ് കമ്മീഷന്‍ വിഹിതം ഉയര്‍ത്തണമെന്ന ആവശ്യം പരിഗണിക്കാത്തത് കടുത്ത നിരാശയാണുണ്ടാക്കുന്നത്. റവന്യു ഡഫസിറ്റ് ഗ്രാന്റ് ഉപേക്ഷിക്കുക വഴി കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ കാര്യമായി ദുര്‍ബലപ്പെടുത്തും. ഇത്തരം നടപടികളിലൂടെ ഫെഡറലിസത്തെ തന്നെ വെല്ലുവിളിക്കുകയാണ് കേന്ദ്രം.