Thursday, March 19, 2026 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 07.35 AM

'കോണ്‍ഫിഡന്റ്' ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെന്നാര്‍ഘട്ടയില്‍

uploads/news/2026/02/823376/CJ-roy.jpg

ബെംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ സ്വയം വെടിവെച്ച് ജീവനൊടുക്കിയ 'കോണ്‍ഫിഡന്റ്' ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് 3.30 ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്സ് ലക്ഷ്വറി റിസോര്‍ട്ടില്‍ നടക്കും.

2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷമാകും സംസ്‌കാരം നടക്കുക. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദര്‍ശനം നടത്തും. റോയിയുടെ ആഗ്രഹം അനുസരിച്ചാണ് തന്റെ ബിസിനസ് ലോകം വളര്‍ത്തിയെടുത്ത ബെന്നാര്‍ഘട്ടയില്‍ തന്നെ സംസ്‌ക്കാരം നടത്തുന്നത്. ഇവിടെ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു റോയിയുടെ ആഗ്രഹം.

വിദേശത്ത് നിന്നും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തേണ്ട സാഹചര്യം മുന്‍ നിര്‍ത്തിയാണ് സംസ്‌ക്കാരം ഇന്നത്തേക്ക് മാറ്റിയത്്. ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറിയുണ്ടായ പരിക്കാണ് റോയിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ നിന്നും 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തു. മൂന്നുമണിയോടെ തന്റെ കാബിനില്‍ ചില ഡോക്യുമെന്റുകള്‍ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകള്‍ക്കുളളില്‍ ഉദ്യോഗസ്ഥര്‍ കേട്ടത് വെടിയൊച്ചയാണ്.

വെളളിയാഴ്ച്ച ആദായനികുതി ഉദ്യോഗസ്ഥര്‍ റോയ്യുടെ ഓഫീസിലെത്തിയത് ഉച്ചയ്ക്ക് ഏകദേശം പന്ത്രണ്ട് മണിയോടെയാണ്. റോയ് രണ്ടുമണിയോടെ ഓഫീസിലെത്തി. ആദ്യം നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ചില രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് ഓഫീസില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Ads by Google
Sunday 01 Feb 2026 07.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW