-->
പൂനെ: വിമാനാപകടത്തില്‍ മരണമടഞ്ഞ അജിത് പവാറിന് പകരമായി ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. നിലവില്‍ രാജ്യസഭാംഗമാണ് സുനേത്രയെ ബാരാമതിയില്‍ നിന്നും മത്സരിപ്പിച്ച് നിയമസഭയില്‍ കൊണ്ടുവരാനാണ് എന്‍സിപി ആലോചന. ഇന്ന് വൈകുന്നേരത്തോടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നേക്കുമെന്നാണ് വിവരം.
നിര്‍ണ്ണായക എന്‍സിപി യോഗം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരും. രാഷ്ട്രീയത്തിലെ നേരിട്ട് ഇടപെട്ടുള്ള പരിചയക്കുറവ് സുനേത്രയ്ക്കുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുടുംബപോര് നടന്ന ബാരാമതിയില്‍ സുപ്രിയാ സുലേക്കെതിരെ മത്സരിച്ച് വന്‍മാര്‍ജിനില്‍ പരാജയപ്പെട്ടതോടെയാണ് എന്‍സിപി സുനേത്രയെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിച്ചത്. ഇരു എന്‍സിപികളും ലയനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അജിത്തിന്റെ വിയോഗം.
ലയനമുണ്ടായാല്‍ ഏത് മുന്നണിയിലാവും പാര്‍ട്ടിയെന്നതാണ് പ്രധാന തര്‍ക്കം. പ്രതിപക്ഷത്തേക്ക് പോയാല്‍ പല പ്രധാന നേതാക്കളും പാര്‍ട്ടി വിട്ടേക്കാനും സാധ്യതയുണ്ട്. ശരദ്പവാര്‍ പാര്‍ട്ടിയെ ഒന്നാക്കി എന്‍ഡിഎയില്‍ ചേക്കേറാനാണ് ഉദ്ദേശിക്കുന്നത്.