Saturday, March 14, 2026 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 01.58 PM

ലീഗിന് നല്‍കുന്ന പരിഗണന തന്നെ വേണം പത്തുസീറ്റ് തന്നെ വേണമെന്ന് കേരളാകോണ്‍ഗ്രസ് ജോസഫ്

uploads/news/2026/01/823191/pj-joseph.gif

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതൃത്വത്തോട് പത്തുസീറ്റ് ചോദിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. സീറ്റിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണ് നേതാക്കളുടെ അഭിപ്രായം. നാളെ കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചേരുന്ന പാര്‍ട്ടിയുടെ ഹൈപവര്‍ കമ്മിറ്റി യോഗത്തിലെ പ്രധാന അജണ്ഡ സീറ്റ് ചര്‍ച്ചകളായിരിക്കുമെന്നാണ് വിവരം.

പത്ത് സീറ്റ് തന്നെ ഈ തിരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നേതാക്കള്‍. തങ്ങളുടെ നാലു സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ കടുത്ത അതൃപ്തിയുണ്ട്. മുസ്‌ളീംലീഗിന് കഴിഞ്ഞ തവണ നല്‍കിയ അത്രയും സീറ്റു തന്നെ നല്‍കുമ്പോള്‍ തങ്ങള്‍ക്കും അതേസീറ്റ് തന്നെ നല്‍കണമെന്നാണ് കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെയും ആവശ്യം.

ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട്, ഇടുക്കി തുടങ്ങിയ സീറ്റുകള്‍ ഏറ്റെടുത്ത് അവിടെ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചാല്‍ വന്‍ വിജയമുണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ലീഗിന് മുന്‍പ് മത്സരിച്ച അതേ സീറ്റുകള്‍ തന്നെ ഇത്തവണയും നല്‍കുമ്പോള്‍ എന്തുകൊണ്ട് മധ്യകേരളത്തില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ആറ് സീറ്റുകളില്‍ ഒതുക്കുന്നു എന്നാണ് നേതാക്കള്‍ ചോദിക്കുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. എന്നിട്ടും തങ്ങളോട് അവഗണന കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW