Sunday, March 15, 2026 Last Updated 12 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 08.35 AM

ഇറാനെ ലക്ഷ്യം വെച്ച് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക്; ഇറാന് മുന്നറിയിപ്പുമായി അമേരിക്ക

uploads/news/2026/01/823117/american-ship.gif

വാഷിംഗ്ടണ്‍: ഇറാനെ ലക്ഷ്യമിട്ട് പടുകൂറ്റന്‍ യുദ്ധക്കപ്പല്‍ കൂടി അമേരിക്ക അയച്ചതോടെ പശ്ചിമേഷ്യ തുറന്ന യുദ്ധഭീഷണിയിലായി. അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഇറനെ ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കി. അതിനിടയില്‍ യുദ്ധം ഒഴിവാക്കാനുള്ള നീക്കങ്ങള്‍ ഇറാനും നയതന്ത്ര തലത്തില്‍ തുടങ്ങിയിട്ടുള്ളതായിട്ടാണ് വിവരം.

യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് ആണ് ഇപ്പോള്‍ ഇറാനെ ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്നത്. പുതിയ കപ്പല്‍ കൂടി വന്നതോടെ ഈ മേഖലയിലെ അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ എണ്ണം പത്തായി. മാസീവ് അര്‍മാഡ എന്നാണ് അമേരിക്കയുടെ കപ്പല്‍പ്പടയെ ട്രംപ് വിശേഷിപ്പിച്ചത്. യുഎസ് വെനിസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയ കപ്പല്‍പ്പടയാണിതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായി. ആണവകാരാറില്‍ അമേരിക്കയുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാത്തതിനാലാണ് ഇറാനെതിരെ ഡോണള്‍ഡ് ട്രംപ് പ്രതിരോധം കടുപ്പിച്ചത്. യുദ്ധം ഒഴിവാക്കാന്‍ തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്താനാണ് ഇറാന്റെ ശ്രമം.
ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തുര്‍ക്കി വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇറാന്റെ സൈന്യം എന്തിനും സജ്ജമാണെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാനെതിരെ കര,കടല്‍, ആകാശം എന്നിങ്ങനെ ഏത് മാര്‍ഗത്തിലൂടെയും എന്ത് ആക്രമണമുണ്ടായാലും ഉടനടി ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു വ്യക്തമാക്കിയത്.
ആണവനിര്‍വ്യാപന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരേ മറ്റൊരു രൂക്ഷമായ ആക്രമണം നടത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി.

ഇറാന്‍ എത്രയും വേഗം മേശയ്ക്ക് മുന്നിലെത്തി ന്യായവും നീതിയുക്തവുമായ കരാര്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. യുഎസിന്റെ വലിയ കപ്പല്‍വ്യൂഹം ഇറാനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും കാരറില്‍ ഏര്‍പ്പെടാത്തെപക്ഷം രൂക്ഷമായ ആക്രമണമാകുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.

Ads by Google
Friday 30 Jan 2026 08.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW