Sunday, March 15, 2026 Last Updated 12 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 12.09 PM

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനത്തിന് വന്‍ പദ്ധതികള്‍

uploads/news/2026/01/823036/kerala-budget.jpg

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വലിയ പ്രഖ്യാപനം. പട്ടിക വര്‍ഗ വികസനത്തിന് 1012 കോടി രൂപയും പട്ടികജാതി വികസനത്തിന് 3507 കോടിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പട്ടിക വര്‍ഗ വകുപ്പിന് 775 കോടി രൂപയാണ് വകയിരുത്തിയത്. ലൈഫ് മിഷന്‍ വഴി പട്ടിക വിഭാഗക്കാര്‍ക്ക് വീട് വച്ചു നല്‍കാന്‍ കഴിഞ്ഞതായി പ്രഖ്യാപിച്ചു. ഇതിനായി 140 കോടി മാറ്റിവെച്ചു. പട്ടിക വര്‍ഗ വികസനത്തിന് 237 കോടി പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നല്‍കും.

വിദ്യാവാഹിനി പദ്ധതിക്ക് 30കോടി, പട്ടികവര്‍ഗ്ഗ മേഖലയിലെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായി 60 കോടി, പട്ടിക വര്‍ഗ്ഗവിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായത്തിനായി 6 കോടി രൂപയും പ്രഖ്യാപിച്ചു.

പട്ടികജാതി വികസനത്തിന് 3507 കോടിയാണ് മാറ്റി വെച്ചിരിക്കുന്നത്. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് 677.11 കോടി രൂപ, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് 370 കോടി, ഭൂമി, പാര്‍പ്പിടം എന്നിവയ്ക്ക് 746 കോടി, ഭവന നിര്‍മ്മാണം 740 കോടിയും വകയിരുത്തി.

തൊഴില്‍ മെച്ചപ്പെടുത്തുന്നതിന് 150.4 കോടി, പട്ടികജാതി വിഭാഗ മേഖലയിലെ റോഡ് കുടിവെള്ളം പദ്ധതിക്ക് 138 കോടി, പട്ടികജാതി സ്ത്രീ ഉന്നമനത്തിനായി 10 കോടി എന്നിങ്ങനെയാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍.

Ads by Google
Thursday 29 Jan 2026 12.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW