-->
തിരുവനന്തപുരം: കേരളത്തിന്റെ സാങ്കേതിക മേഖലയില്‍ കൂടുതല്‍ നിക്ഷേപവും ഐടി മേഖലയുടെ കൂടുതല്‍ വികസനവും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ സംസ്ഥാന ബജറ്റില്‍. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് പത്തു കോടി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഐ ടി മേഖലയ്ക്കുള്ള പദ്ധതി വിഹിതം 548 കോടി രൂപയാക്കി കൂട്ടി. ഇതിനൊപ്പം സേഫ് ടെക് എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.
ഐ ടി മിഷന് 141.28 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഡേറ്റ സെന്ററുകള്‍ക്ക് 47 കോടി രൂപയും ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 27.81 കോടിയും സേഫ് ടെക് പദ്ധതിക്ക് 22 കോടിയും വകയിരുത്തി. കെ ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. കെ ഫോണിന് 112.44 കോടിയും പബ്ലിക് വൈ ഫൈ പദ്ധതിയ്ക്ക് 15 കോടിയും പ്രഖ്യാപിച്ചു. ഇതിന് പുറമോ കൊട്ടാരക്കരയില്‍ ഡ്രോണ്‍ റിസര്‍ച്ച് പാര്‍ക്കിന് എട്ട് കോടി രൂപയും മാറ്റി വെച്ചിട്ടുണ്ട്. ഐടി ജീവനക്കാര്‍ക്ക് ഹോസ്റ്റലും പ്രഖ്യാപനത്തിലുണ്ട്.