Friday, March 13, 2026 Last Updated 16 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 05.38 PM

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആര്‍ജെഡി ​; തോൽവിക്ക് കാരണം സിപിഎം

ഒരു വിഭാഗം സിപിഎം നേതാക്കൾ കോഴിക്കോട് കോര്‍പ്പറേഷനിൽ മത്സരിച്ച നാല് ആർ ജെ ഡി സ്ഥാനാർത്ഥികളെയും തോൽപ്പിക്കാനായി പ്രവർത്തിച്ചുവെന്നാണ് ആരോപണം.
kozhikode. cpm

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർ ജെ ഡി രംഗത്ത്. കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ സമ്പൂർണ്ണ പരാജയത്തിന് കാരണം സിപിഎമാണെന്ന് ആര്‍ജെഡി തുറന്നടിച്ചു.

ഒരു വിഭാഗം സിപിഎം നേതാക്കൾ കോഴിക്കോട് കോര്‍പ്പറേഷനിൽ മത്സരിച്ച നാല് ആർ ജെ ഡി സ്ഥാനാർത്ഥികളെയും തോൽപ്പിക്കാനായി പ്രവർത്തിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് ഉൾപ്പെടുത്തി ആർജെഡി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.

സിപിഎം ആർ ജെ ഡി സീറ്റിൽ സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിച്ചു, സിപിഎം പ്രാദേശിക നേതാവിന്‍റെ താൽപര്യാർത്ഥം വാർഡ് വിഭജനത്തിൽ ക്രമക്കേട് നടന്നു, ആർജെഡി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യരുത് എന്ന ആഹ്വാനം വരെ ഉണ്ടായി തുടങ്ങിയ കാര്യങ്ങളാണ് ആര്‍ജെഡി പരാതിയിൽ വ്യക്തമാക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW