-->
കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണത്തില്‍ വി.കുഞ്ഞികൃഷ്ണന്‍ നടത്തിയത് വാസ്തവവിരുദ്ധമായ ആരോപണമാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനുള്ള ലക്ഷ്യമിട്ടുള്ളതാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജന്‍. ആരോപണം തെറ്റാണെന്ന് നേരത്തേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ കമ്മീഷനുകള്‍ കണ്ടെത്തിയതാണെന്നും അക്കാര്യം ഉണ്ണികൃഷ്ന്‍ കൂടി അംഗീകരിച്ചതാണെന്നും ഇപ്പോള്‍ ഇത് പറയുന്നത് പാര്‍ട്ടിയെ തകര്‍ക്കുക ലക്ഷ്യമിട്ടാണെന്നും ആരോപിച്ചു.
ഫണ്ട് തിരിമറി വിഷയത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കണക്ക് പരിശോധിച്ചതാണെന്നും വരവ് ചെലവ് കണക്ക് ഹാജരാക്കാന്‍ താമസം വന്നെന്നേയുള്ളെന്നാണ് അന്ന് കമ്മീഷന്‍ കണ്ടെത്തിയതെന്നും പറഞ്ഞു. ആരോപണത്തില്‍ ഒരു തെളിവുകളും കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ കുഞ്ഞികൃഷ്ണന് കഴിഞ്ഞില്ല. ആരോപണം തെറ്റാണെന്ന് കമ്മീഷന്‍ നടത്തിയ കണ്ടെത്തല്‍ അദ്ദേഹം കൂടി അംഗീകരിച്ചതാണെന്നും എം.വി. ജയരാജന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം.വി. ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ചേര്‍ന്നായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
പരിഹരിച്ച വിഷയത്തില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് അംഗീകരിക്കാനാകില്ല. കോടിയേരിക്ക് എതിരേ പോലും കുഞ്ഞികൃഷ്ണന്‍ പറഞ്ഞത് തെറ്റാണ്്. പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നത്. സംഘടനയുടെ അച്ചടക്കം അദ്ദേഹം ലംഘിച്ചതായും ആരോപിച്ചു. ഉണ്ണികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കിയേക്കുമെന്നാണ് സൂചന. ജില്ലാക്കമ്മറ്റി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. അതേസമയം താന്‍ കമ്മറ്റിയില്‍ തെറ്റു സമ്മതിച്ചിട്ടില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണന്‍ എടുത്തിരിക്കുന്നത്.