Tuesday, March 17, 2026 Last Updated 9 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 08.06 AM

എംടെക്ക് കാരിക്ക് വിദ്യാഭ്യാസം കുറവെന്ന് ആക്ഷേപം ; ഉണ്ണികൃഷ്ണന്‍ ഗ്രീമയെ നടത്തിയിരുന്നത് കടുത്ത മാനസീകപീഡനം

uploads/news/2026/01/822311/kamaleswaram-suicide.gif

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണനില്‍ നിന്നും മരണപ്പെട്ട ഗ്രീമ നേരിട്ടത് ഗുരുതരമായ മാനസീകപീഡനമെന്ന് ബന്ധുക്കള്‍. എംടെക് കാരിയായ ഗ്രീമയ്ക്ക് വിദ്യാഭ്യാസം കുറവാണെന്നും കൂടുതല്‍ സ്ത്രീധനം വാങ്ങാന്‍ തനിക്ക് കഴിയുമായിരുന്നെന്നും പെണ്‍കുട്ടി ഒട്ടും മോഡേണ്‍ അല്ലെന്നും പറഞ്ഞ് ആക്ഷേപിച്ചിരുന്നു.

ബന്ധുക്കള്‍ ഗുരുതര ആരോപണങ്ങളാണ് നടത്തുന്നത്. ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ഐഐടി റാങ്ക് ജേതാവായ ഉണ്ണികൃഷ്ണന്‍ എംടെക് കാരിയായ ഗ്രീമയ്ക്ക് വിദ്യാഭ്യാസം കുറവാണെന്ന് ആക്ഷേപിച്ചിരുന്നു. തനിക്ക് ഇതിനേക്കാള്‍ വിദ്യാഭ്യാസ യോഗ്യതയുള്ള മറ്റൊരാളെ വിവാഹം കഴിക്കാന്‍ കഴിയുമായിരുന്നെന്ന് പതിവായി ആക്ഷേപിച്ചിരുന്നു. 200 പവന്‍ സ്വര്‍ണ്ണം സ്ത്രീധനം കുറവായിരുന്നെന്നും തന്റെ യോഗ്യതവെച്ച് ഇതിനേക്കാള്‍ കൂടുതല്‍ സ്ത്രീധനം വാങ്ങാന്‍ കഴിയുമായിരുന്നെന്നും പറഞ്ഞിരുന്നു.

പെണ്‍കുട്ടി ഒട്ടും മോഡേണ്‍ അല്ലെന്നും ഇതിനേക്കാള്‍ മെച്ചപ്പെട്ട കുറച്ചുകൂടി നല്ല ബന്ധം കിട്ടുമായിരുന്നെന്നും ഗ്രീമയോട് പറഞ്ഞിരുന്നു. അയര്‍ലന്റില്‍ പിഎച്ച്ഡിയ്ക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന ഉണ്ണികൃഷ്ണന്‍ ഗ്രീമയുമായി ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നില്ല. ഗ്രീമ ഫോണ്‍ വിളിക്കുമ്പോള്‍ ഇയാള്‍ എടുക്കുമായിരുന്നില്ല. വല്ലപ്പോഴും നാട്ടില്‍ വന്നാല്‍ പോലും ഗ്രീമയെ കാണാന്‍ ശ്രമിക്കുകയോ ഗ്രീമ കാണാന്‍ വന്നാല്‍ നല്ല രീതിയില്‍ പെരുമാറുകയോ ചെയ്യുമായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

നാട്ടില്‍ ഉണ്ണികൃഷ്ണന്‍ എത്തിയാലും ഗ്രീമയെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ നാട്ടിലെത്തിയിരുന്നു. നിരന്തരം മാനസീകപീഡനം പതിവാക്കിയ ഉണ്ണികൃഷ്ണന്‍ ഗ്രീമയെ വിവാഹബന്ധം വേര്‍പെടുത്താനും സമ്മതിച്ചിരുന്നില്ല. ഗ്രീമയും മാതാവും ഇവിടെ എത്തുകയും നേരിയ വാക്കുതര്‍ക്കം നടക്കുകയും ഗ്രീമയുടെ മാതാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

സംഭവത്തില്‍ മുംബൈയില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടില്‍ എത്തിക്കും. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഉണ്ണികൃഷ്ണനെതിരേ കേസെടുത്തിരിക്കുന്നത്. നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനാണ് നീക്കം.

Ads by Google
Saturday 24 Jan 2026 08.06 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW