Sunday, March 15, 2026 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 11.23 AM

പാലക്കാട് പ്ലസ് വൺ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ

kallekkad

പാലക്കാട്: കല്ലേക്കാട് പ്ലസ് വൺ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ. ഒറ്റപ്പാലം വരോട് സ്വദേശിയായ രുദ്ര രാജേഷാണ് മരിച്ചത്. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ ഇന്നലെ രാത്രി ഒമ്പതോടെയാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW