Saturday, March 14, 2026 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 12.08 PM

മുത്തച്ഛനെയും മുത്തശ്ശിയെയും കുത്തിമലര്‍ത്തി ; അച്ഛനെ കണ്ട നാലുവയസ്സുകാരന്‍ അടുത്തേക്ക് ഓടിയെത്തിയപ്പോള്‍ അവനേയും കുത്തി

uploads/news/2026/01/821885/murder.jpg

പാലക്കാട്: വൃദ്ധദമ്പതികളെ യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് വയസുകാരന്‍ മകനെ പിതാവ് ആക്രമിച്ചത് കത്രിക ഉപയോഗിച്ച്. ഒറ്റപ്പാലത്ത് നടന്ന സംഭവത്തില്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് കുട്ടിയുടെ സംരക്ഷണത്തെ ചൊല്ലിയുള്ള കേസിലെ പരാജയമാണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും കൂട്ടക്കുരുതിയായിരുന്നു ലക്ഷ്യമിട്ടതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി 18ന് അര്‍ധരാത്രിയില്‍ വീടിന്റെ പിറകിലൂടെ എത്തിയ റാഫി തോട്ടക്കര നാലകത്ത് നസീര്‍ (63) , ഭാര്യ സുഹറ (60) എന്നിവരെ കുത്തുകയായിരുന്നു. സ്വന്തം ഭാര്യ സുല്‍ഫിയയെയും നാലു വയസുകാരനായ മകനെ കൂടി കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് റാഫി എത്തിയത്. താഴെ കൊലപാതകം അരങ്ങേറുമ്പോള്‍ നസീറിന്റെയും സുഹറയുടേയും വളര്‍ത്തുമകളും റാഫിയുടെ ഭാര്യയുമായ സുല്‍ഫിയ വീടിന് മുകള്‍ നിലയില്‍ ഉറങ്ങുകയായിരുന്നു. സുല്‍ഫിയയുടെ അടുത്ത് എത്തിയ റാഫിയെ കണ്ടതും നാല് വയസുകാരനായ മകന്‍ മുഹമ്മദ് ഇഷാന്‍ ഇയാള്‍ക്ക് അടുത്തേക്ക് ഓടിയെത്തി. ഇതോടെ ഇഷാനെയും റാഫി കുത്തി. ഉടന്‍ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഓടി രക്ഷപ്പെട്ട സുല്‍ഫിയ വിവരം നാട്ടുകാരെ വിളിച്ചറിയിക്കുകയും ആള്‍ക്കാര്‍ ഓടിക്കൂടുകയുമായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരിച്ചലിലാണ് നസീറിനെയും സുഹറയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ഇയാള്‍. കൊല നടത്താന്‍ സ്റ്റീല്‍ കത്തിയും കത്രികയും കയ്യില്‍ കരുതിയാണ് പ്രതി ഒറ്റപ്പാലത്തെ സുല്‍ഫിയത്തിന്റെ വീട്ടിലേക്ക് എത്തിയത്. സ്റ്റീല്‍ കത്തി കൊണ്ടാണ് നസീറിനെയും സുഹറയേയും കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇഷാന്‍ ചികിത്സയില്‍ തുടരുകയാണ്. റിമാന്‍ഡിലുള്ള റാഫിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. റാഫി എംഡിഎംഎ കൈവശം കേസിലെ പ്രതിയെന്നും പൊലീസ് പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW