Sunday, March 15, 2026 Last Updated 22 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.54 AM

സംസ്ഥാനത്തെ സ്വർണത്തിന് പവൻ വില ഒന്നേകാൽ ലക്ഷത്തിലേക്ക്; രാജ്യാന്തരവില 4,680 ഡോളർ പിന്നിട്ടു

rates

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) വൻ വർധനവ്. പവന് 680 രൂപ കൂടി 1,08,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപ വർധിച്ച് 13,500 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,728 രൂപയും, പവന് 1,17,824 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,046 രൂപയും പവന് 88,368 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 330 രൂപയും കിലോഗ്രാമിന് 3,30,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര സ്വർണവില ഔൺസിന് 4,680 ഡോളർ നിലവാരത്തിൽ തുടരുന്നു.

എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണിയാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ഗ്രീൻലൻഡ് വിഷയത്തിൽ ഡെൻമാർക്ക്, സ്വീഡ‍ൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്‍സ്, ഫിൻലൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കാണ് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി.

കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,22,420 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW