Saturday, March 14, 2026 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.22 AM

' ബസ് യാത്രക്കാരനെ സഹയാത്രികര്‍ അടിച്ചു കൊന്ന വാര്‍ത്തയുടെ അത്ര വേദനിപ്പിക്കുന്ന വാര്‍ത്ത' ; രഞ്ജിത് ശങ്കര്‍

about, death

സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രഞ്ജിത് ശങ്കര്‍.

' കുറച്ചു കാലം മുമ്പ്, കളളനാണെന്നു കരുതി ഒരു ബസ് യാത്രക്കാരനെ സഹയാത്രികര്‍ അടിച്ചു കൊന്ന വാര്‍ത്തയുടെ അത്ര വേദനിപ്പിക്കുന്ന വാര്‍ത്ത' എന്നായിരുന്നു രഞ്ജിത് ശങ്കറിന്റെ പ്രതികരണം.

ബസിനുളളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് 42 വയസ്സുകാരനായ ദീപക്കിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പോലീസ് ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW