-->
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പതി മണിയോടെ മുംബൈയിലെ ജുഹുവില്‍ വെച്ചായിരുന്നു അപകടമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അപടകത്തില്‍ നിന്ന് താരവും ഭാര്യ ട്വിങ്കിള്‍ ഖന്നയും പരിക്കേല്‍ക്കാരെ രക്ഷപ്പെട്ടു.
അമിതവേഗതയിലെത്തിയ ഒരു മെഴ്‌സിഡസ് കാര്‍ ആദ്യം ഒരു ഓട്ടോറിക്ഷയില്‍ ഇടിക്കുകയും, നിയന്ത്രണം വിട്ട ഓട്ടോ അക്ഷയ് കുമാറിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഇന്നോവ കാറില്‍ വന്നിടിക്കുകയുമായിരുന്നു. ആ സമയത്ത് അക്ഷയ് കുമാറും ഭാര്യയും തൊട്ടുമുന്നിലുളള മറ്റൊരു കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. താരത്തിന്റെ കാറിലും ചെറിയ രീതിയില്‍ ഉരസലുകള്‍ ഉണ്ടായെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു.
അപകടത്തില്‍ വാഹനങ്ങള്‍ക്ക് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.