Sunday, March 15, 2026 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 20 Jan 2026 12.25 AM

അഷ്‌ടദിക്‌പാലക ശില്‍പ്പങ്ങളിലും അന്വേഷണം വേണം: കോടതിയെ അറിയിച്ച്‌ എസ്‌.ഐ.ടി.

uploads/news/2026/01/821621/k4.jpg

കൊച്ചി: ശബരിമലയിലെ അഷ്‌ടദിക്‌പാലക ശില്‍പ്പങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തേണ്ടത്‌ അത്യാവശ്യമാണെന്നും ഇതിന്‌ കൂടുതല്‍ സാക്ഷികളില്‍ നിന്ന്‌ മൊഴികളെടുക്കണമെന്നും കോടതിയെ അറിയിച്ച്‌ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി). പഴയ കൊടിമരം മാറ്റി പുതിയത്‌ സ്‌ഥാപിച്ചതു സംബന്ധിച്ചുള്ള പരിശോധനകള്‍ നടക്കുകയാണെന്നും എസ്‌.ഐ.ടി. വ്യക്‌തമാക്കി.

ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കടത്തിയ കേസില്‍ 16 പ്രതികളില്‍ 11 പേരെ ഇതുവരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. കേസില്‍ മൂന്നു പേരുടെ പങ്കാളിത്തത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എസ്‌.ഐ.ടി കോടതിയെ അറിയിച്ചു. സാക്ഷിമൊഴികള്‍, രേഖകള്‍, മറ്റു തെളിവുകള്‍ എന്നിവയുടെ അടിസ്‌ഥാനത്തിലാണിത്‌.

കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളികള്‍ കടത്തിയ കേസിലെ 13 പ്രതികളില്‍ 11 പേര്‍ അറസ്‌റ്റിലായിട്ടുണ്ട്‌. മറ്റു രണ്ടു പേരുടെ പങ്കാളിത്തം കൂടി പരിശോധിച്ചു വരികയാണ്‌. കേസില്‍ ഇതുവരെ 202 പേരുടെ സാക്ഷിമൊഴികളെടുത്തു. ചില പ്രതികളുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്‌തു.
2017ല്‍ പഴയ കൊടിമരം മാറ്റി പുതിയത്‌ സ്‌ഥാപിച്ചപ്പോള്‍ പഴയതില്‍ ഉണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്‌ഠര്‌ രാജീവര്‍ക്ക്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണനും അംഗമായ അജയ്‌ തറയിലും ചേര്‍ന്ന്‌ കൈമാറിയ കാര്യവും പിന്നീട്‌ നടത്തിയ പരിശോധനയില്‍ തന്ത്രിയുടെ വീട്ടില്‍ നിന്ന്‌ ഇത്‌ കണ്ടെടുത്തതും എസ്‌.ഐ.ടി കോടതിയില്‍ അറിയിച്ചു.

പുറത്ത്‌ സ്വര്‍ണം പൂശി, പഞ്ചലോഹത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വാജിവാഹനത്തിന്‌ 10.68 കിലോ തൂക്കമുണ്ടെന്നും എസ്‌.ഐ.ടി വ്യക്‌തമാക്കി.
പോലീസ്‌ ആസ്‌ഥാനത്തെ എന്‍.ആര്‍.ഐ. സെല്ലിലുള്ള ഡിവൈ.എസ്‌.പി: ശ്രീകാന്തിന്റെയും കോഴിക്കോട്‌ റൂറല്‍ ചൊമ്പാല സേ്‌റ്റഷനിലെ ഇന്‍സ്‌പെക്‌ടര്‍ സേതുനാഥിന്റെയും സേവനം ലഭ്യമാക്കണെന്ന ആവശ്യം ഡി.ജി.പി അംഗീകരിച്ച കാര്യവും കോടതിയെ പ്രത്യേകാന്വേഷണസംഘം (എസ്‌.ഐ.ടി) അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്‌തി പ്രകടിപ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW