Saturday, March 14, 2026 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 19 Jan 2026 11.19 AM

ഇപ്പോഴും ആ പഴയ സൗന്ദര്യത്തിന് ഒരു മാറ്റവുമില്ല; പൊങ്കല്‍ ചിത്രങ്ങളുമായി മീന

look, in
photo-www.instagram.com/meenasagar16/

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി മീന. ഇപ്പോള്‍ താരത്തിന്റെ പൊങ്കല്‍ ആഘോഷചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ചുവപ്പ് ഗോള്‍ഡന്‍ കോംബിനേഷന്‍ സാരിയില്‍ അതീവ സുന്ദരിയാണ് താരം. 49 വയസ്സുകാരിയായ മീന ലുക്കില്‍ ഇപ്പോഴും ചെറുപ്പമായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്.

look, in
photo-www.instagram.com/meenasagar16/

ജീത്തു ജോസഫിന്റെ ദൃശ്യം 3 ആണ് ഇനി റിലീസിന് ഒരുങ്ങുന്ന മീനയുടെ ചിത്രം. ചിത്രം ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തും.

1982ല്‍ ' നെഞ്ചങ്കള്‍' എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയത്. എന്നാല്‍ ആദ്യം റിലീസ് ആയ ചിത്രം എങ്കെയോ കേട്ട കുറല്‍ ആയിരുന്നു. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

സാന്ത്വനം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് മലയാളത്തിലെ എല്ലാ സൂപ്പര്‍സ്റ്റാറുകളുടെയും നായികയായി മീന തിളങ്ങി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW