Sunday, March 15, 2026 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 18 Jan 2026 11.32 PM

രാജ്യത്തുടനീളം ഒക്‌ടോബര്‍ മുതല്‍ നഗരസര്‍വീസുകള്‍ക്ക്‌ ലോ-ഫ്‌ളോര്‍ ബസ്‌ മതിയെന്ന് കേന്ദ്രം

uploads/news/2026/01/821489/low-floor-bus.jpg

ന്യൂഡല്‍ഹി: വരുന്ന ഒക്‌ടോബര്‍ മുതല്‍ രാജ്യത്തുടനീളം നഗര സര്‍വീസുകള്‍ക്കുള്ള എല്ലാ പൊതു ബസുകളും ലോഫേ്ലാര്‍ ആയിരിക്കുമെന്ന്‌ കേന്ദ്രം. ഈ ബസുകള്‍ക്ക്‌ 400 മില്ലിമീറ്റര്‍ ഗ്രൗണ്ട്‌ക്ലിയറന്‍സ്‌ ഉണ്ടായിരിക്കും. യാത്രക്കാര്‍ക്ക്‌ ഇത്‌ സൗകര്യപ്രദമാകുമെന്നും കരട്‌ വിജ്‌ഞാപനം.

വരുന്ന ഏപ്രില്‍ ഒന്നിനും അതിനുശേഷവും നിര്‍മിക്കുന്ന പുതിയ മോഡലുകള്‍ എ.ഐ.എസ്‌.- 216 മാനദണ്ഡങ്ങള്‍ പാലിക്കണം. 9 മീറ്ററും അതില്‍ കൂടുതലും നീളമുള്ള ഈ പുതിയ ബസുകള്‍ക്കെല്ലാം ഫേ്ലാര്‍ ഹൈറ്റ്‌ 400 മില്ലി മീറ്റര്‍ ആയിരിക്കണമെന്നും വിജ്‌ഞാപനം നിര്‍ദേശിക്കുന്നു. നിര്‍മാതാക്കള്‍ ഇതിനകം തന്നെ ഇത്തരം ബസുകള്‍ നിര്‍മിക്കുന്നുണ്ടെന്നു കണക്കിലെടുത്താണ്‌ മന്ത്രാലയം കരട്‌ വിജ്‌ഞാപനം പുറപ്പെടുവിച്ചത്‌.

ഉയര്‍ന്ന പടികളും ഇടുങ്ങിയ ഇടനാഴികളും മോശം ഹാന്‍ഡ്‌ഹോള്‍ഡുകളും ഇടുങ്ങിയ ഇരിപ്പിടങ്ങളുമൊക്കെ കൂടി നിലവിലെ മിക്ക സിറ്റി ബസുകളും യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രത്യേകിച്ച്‌ പ്രായമായവര്‍, സ്‌ത്രീകള്‍, കുട്ടികള്‍, വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക്‌ കയറിപ്പറ്റാന്‍ കൂടി പ്രയാസമാണ്‌.
ലോ-ഫേ്ലാര്‍ ബസുകള്‍ നിലവിലുണ്ടെങ്കിലും, ചെലവു കുറവായതിനാല്‍ പല നഗരങ്ങളിലും ഇപ്പോഴും ഹൈ-ഫേ്ലാര്‍ അതല്ലെങ്കില്‍ സെമി-ലോ-ഫേ്ലാര്‍ ബസുകളാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. ബസ്‌ ബോഡികള്‍ എങ്ങനെ രൂപകല്‍പ്പന ചെയ്യണമെന്നു നിഷ്‌കര്‍ഷിക്കുന്ന ഓട്ടോമോട്ടീവ്‌ ഇന്‍ഡസ്‌ട്രി സ്‌റ്റാന്‍ഡേര്‍ഡ്‌ (എ.ഐ.എസ്‌ 216) പാലിക്കുന്നത്‌ സിറ്റി ബസുകളെ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW