Saturday, March 14, 2026 Last Updated 17 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 09.55 AM

' രജനികാന്തിനോടുളള ഇഷ്ടം കൊണ്ടാണ് ചിത്രത്തില്‍ അഭിനയിച്ചത്' ; ജയിലര്‍ 2 ല്‍ അതിഥി വേഷത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് വിജയ് സേതുപതി

cameo

രജനികാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നടന്‍ വിജയ് സേതുപതി.

നേരത്തെ, അതിഥി വേഷങ്ങളോ പ്രതിനായക വേഷങ്ങളോ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്ന സേതുപതി രജനികാന്തിനോടുളള ഇഷ്ടം കൊണ്ടാണ് ചിത്രത്തിലേക്ക് എത്തിയതെന്ന് വ്യക്തമാക്കി. ജയിലര്‍ 2-ല്‍ ഒരു അതിഥി വേഷം ചെയ്തത് രജനികാന്ത് സാറിനെ തനിക്ക് ഇഷ്ടമായതുകൊണ്ടാണെന്നും അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുമെന്നും ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സേതുപതി പറഞ്ഞു.

പ്രത്യേകതയും ഒപ്പം ആകര്‍ഷണീയവുമായ തിരക്കഥയാണെങ്കില്‍ മാത്രമേ പ്രതിനായക വേഷങ്ങള്‍ ചെയ്യുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വാഗ്ദാനം ചെയ്യുന്ന ഭൂരിഭാഗം പ്രതിനായക വേഷങ്ങളും നായകനെ ഉയര്‍ത്തിക്കാട്ടാന്‍ രൂപകല്‍പ്പന ചെയ്ത സാധാരണ പ്രതിനായക വേഷങ്ങളാണെന്നും അത് തനിക്ക് ആകര്‍ഷകമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

2026 ജൂണ്‍12-നാണ് ജയിലര്‍ - 2 റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്. വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, എസ്.ജെ.സൂര്യ, രമ്യ കൃഷ്ണന്‍, യോഗി ബാബു തുടങ്ങി വലിയ താരനിരയായിരിക്കും ജയിലര്‍ 2-ല്‍ ഉണ്ടാവുക. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, വിനായകന്‍ തുടങ്ങിയ നടന്മാരുടെയും അതിഥി വേഷങ്ങള്‍ ചിത്രത്തിലുണ്ടാകും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW