-->
കൊച്ചി: നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയും ഹിന്ദു പാര്‍ലമെന്റ് പാര്‍ട്ടിയുടെ നേതാക്കളും ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദളി(എസ്)ല്‍ ലയിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലയനസമ്മേളനം ഇന്ന് ഉച്ചയ്‌ക്കു രണ്ടിന് എറണാകുളം കലൂരിലെ എ.ജെ. ഹാളില്‍ ചേരും. ആനന്ദ് ആര്‍. ഗൗഡ യോഗം ഉദ്‌ഘാടനം ചെയ്യും. സോഷ്യലിസ്‌റ്റ് നേതാവ് ടി.എം. വര്‍ഗീസ് അധ്യക്ഷത വഹിക്കും. നാഷണലിസ്‌റ്റ് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.പി.പി) പ്രസിഡന്റ് വി.വി.അഗസ്‌റ്റിന്‍ ലയന തീരുമാനം പ്രഖ്യാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍, സി. ഭാസ്‌കരന്‍, തമ്പി എരുമേലിക്കര എന്നിവര്‍ പങ്കെടുത്തു.