Thursday, March 19, 2026 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Thursday 15 Jan 2026 11.34 PM

ജേക്കബ്‌ തോമസിനെതിരായ ഡ്രെഡ്‌ജര്‍ അഴിമതി അന്വേഷണം; നെതര്‍ലന്‍ഡില്‍ പോകാനുള്ള യാത്രാനുമതി, കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കി കേരളം

uploads/news/2026/01/821000/Jacob-thomas-IPS.jpg

കൊച്ചി: മുന്‍ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ ജേക്കബ്‌ തോമസിനെതിരായ ഡ്രെഡ്‌ജര്‍ അഴിമതിക്കേസ്‌ അന്വേഷണത്തിനായി നെതര്‍ലന്‍ഡില്‍ പോകാനുള്ള യാത്രാനുമതിക്കായി കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി കേരളം.
നെതര്‍ലന്‍ഡിലേക്ക്‌ രണ്ടു ഉദ്യോഗസ്‌ഥരെ അയയ്‌ക്കാനാണു സംസ്‌ഥാനം, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ചോദിച്ചത്‌. സംസ്‌ഥാന വിജിലന്‍സ്‌ ഉദ്യോഗസ്‌ഥരെ വിദേശത്ത്‌ അന്വേഷണത്തിന്‌ അയയ്‌ക്കുന്നതിന്റെ അനിവാര്യത എന്താണ്‌ എന്നതുള്‍പ്പെടെയുടെ ചോദ്യാവലികള്‍ വിദേശകാര്യമന്ത്രാലയം അയച്ചുതന്നു. ഇതിനാണു കേരളം മറുപടി നല്‍കിയത്‌. കേരളത്തിന്റെ മറുപടി തൃപ്‌തികരമാണെങ്കില്‍ ഉദ്യോഗസ്‌ഥരെ അയയ്‌ക്കാന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കും.
മറുപടിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ കേസിന്റെ അന്വേഷണ പുരോഗതി വ്യക്‌തമാക്കി സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി.
ഡ്രെഡ്‌ജര്‍ ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ്‌ കേസ്‌ ഹൈക്കോടതി റദ്ദാക്കിയതിനെതിരേ വിജിലന്‍സ്‌ നല്‍കിയ അപ്പീല്‍ 20 നു പരിഗണിക്കും. തനിക്കെതിരായ കേസ്‌ റദ്ദാക്കണേെന്നാവശ്യപ്പെട്ട്‌ ജേക്കബ്‌ തോമസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്‌. കേസിലെ പ്രതിയായ ഐ.എച്ച്‌.സി. ബീവര്‍ കമ്പനിയുടെ ഉദ്യോഗസ്‌ഥരെ ചോദ്യംചെയ്ാനുള്ള നീക്കത്തോട്‌ നെതര്‍ലന്‍ഡ്‌ സര്‍ക്കാര്‍ സഹകരിക്കുമെന്ന്‌ അറിയിച്ചതായി സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഐ.എച്ച്‌.സി. ബീവര്‍ കമ്പനിയെക്കുറിച്ച്‌ നേരത്തെ ആവശ്യപ്പെട്ട രേഖകള്‍ക്കു പുറമേ, കമ്പനിയുടെ ലെഡ്‌ജര്‍ അകൗണ്ട്‌ ഷീറ്റ്‌, ബാലന്‍സ്‌ ഷീറ്റ്‌, ലാഭ നഷ്‌ട കണക്കുകള്‍ സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റ്‌ എന്നിവ ലഭ്യമാക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്‌. വിദേശ രാജ്യത്തെ കമ്പനി ഉള്‍പ്പെട്ട കേസ്‌ ആയതിനാല്‍ അന്വേഷണത്തിനു സമയ പരിധി നിശ്‌ചയിക്കാന്‍ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. തുറമുഖ വകുപ്പ്‌ ഡയറക്‌ടറായിരിക്കെ ഡ്രെഡ്‌ജര്‍ ഇറക്കുമതി ചെയ്‌തതിലെ ക്രമക്കേട്‌ സംബന്ധിച്ച പരാതിയില്‍ 2019 ലാണു വിജിലന്‍സ്‌ കേസെടുത്തത്‌. 2021 നവംബറില്‍ ഹൈക്കോടതി കേസ്‌ റദ്ദാക്കി. 2023 ലാണ്‌ ഡ്രജര്‍ അഴിമതിക്കേസില്‍ മുന്‍ ഡി.ജി.പി. ജേക്കബ്‌ തോമസിനെതിരായ വിജിലന്‍സ്‌ കേസ്‌ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്‌ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. അന്വേഷണത്തോട്‌ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെയാണു കേസില്‍ ജേക്കബ്‌ തോമസിനെതിരേ അന്വേഷണത്തിനു വഴിയൊരുങ്ങിയത്‌.

ജെബി പോള്‍

Ads by Google
Ads by Google
TRENDING NOW