Saturday, March 14, 2026 Last Updated 8 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 09.59 AM

' കുറേ നാളുകള്‍ക്കു ശേഷമാണ് ഒരു പൊതുവേദിയില്‍ വരുന്നത്, നിങ്ങളുടെ സ്‌നേഹത്തിന് നന്ദി' ; ഭാവന

words, viral

ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് അനോമി. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു പക്കാ ആക്ഷന്‍ ത്രില്ലര്‍ ആകും സിനിമയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു ഒരു കോളേജില്‍ സംസാരിക്കവെ ഭാവന പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

'കുറേ നാളുകൾക്കു ശേഷമാണ് ഒരു പൊതുവേദിയിൽ ഞാൻ വരുന്നത് അതിന്റെ ചെറിയ ഉത്കണ്ഠയുണ്ടായിരുന്നു. പക്ഷെ നിങ്ങളുടെ സ്നേഹം നിറഞ്ഞ സ്വീകരണത്തിന് നന്ദി. സ്ട്രെയ്ഞ്ചർ തിങ്സ് ഇഷ്ടപ്പെടുന്നവർക്ക് അനോമിയും ഇഷ്ടപ്പെടും,അനോമിയിലും ചെറിയൊരു Sci -Fi എലമെന്റ് ഉണ്ട്. ഒരു നല്ല തിയേറ്റർ എക്സ്പീരിയൻസ് ആകും ചിത്രം', എന്നാണ് ഭാവനയുടെ വാക്കുകൾ.

ജനുവരി 30നാണ് അനോമി തിയേറ്ററുകളിലെത്തുക. സാറാ ഫിലിപ്പ് എന്ന കഥാപാത്രമായി പുതിയ ഭാവത്തിലും രൂപത്തിലുമാണ് ചിത്രത്തില്‍ ഭാവന എത്തുന്നത്. ഭാവനയുടെ 90-ാം ചിത്രമായിരുക്കും അനോമി.

'Reintroducing Bhavana' എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. റഹ്‌മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW