Saturday, March 14, 2026 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 01.46 PM

' രാജപാളയത്ത് മത്സരിക്കാന്‍ താല്‍പര്യം, പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്' ; നടി ഗൗതമി

elections

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജപാളയം മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങി നടി ഗൗതമി. ഇക്കാര്യം അവര്‍ അണ്ണാ ഡിഎംകെ നേതൃത്വത്തെ അറിയിച്ചു.

' രാജപാളയത്ത് മത്സരിക്കാന്‍ താത്പര്യമുളള കാര്യം പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കുറേവര്‍ഷമായി അവിടെ മത്സരിക്കാന്‍ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരും എന്നാണ് പ്രതീക്ഷ'-ഗൗതമി ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

നിലവില്‍ അണ്ണാ ഡിഎംകെയുടെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിലായിരുന്ന ഗൗതമി തന്റെ സ്വത്തു തട്ടിയെടുത്തയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞവര്‍ഷം അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW