Thursday, March 19, 2026 Last Updated 13 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 08.51 AM

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും; 15000 ത്തിലധികം കലാപ്രതിഭകള്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

uploads/news/2026/01/820664/kalolsavam.jpg

തൃശ്ശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. ഇന്നു മുതല്‍ 18 വരെ നീണ്ടുനില്‍ക്കുന്ന കലോത്സവത്തില്‍ 15000 ത്തിലധികം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരം നടക്കുക. 15000ത്തിലധികം കലാപ്രതിഭകള്‍ ആണ് മാറ്റുരയ്ക്കുന്നത്. പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

രാവിലെ പത്ത് മണിക്ക് തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന്‍ ഗ്രൗണ്ടിലാണ് ഉദ്ഘാടന സമ്മേളനം. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി എസ് ശിവന്‍കുട്ടി അധ്യക്ഷനാകും. ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യമായ 'ഉത്തരവാദിത്വ കലോത്സവം' സംബന്ധിച്ച് ഉദ്ഘാടനവേദിയില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി വിശദീകരിക്കും.

രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍എസ്‌കെ ഉമേഷ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശ്ശൂര്‍ പൂരത്തിന്റെ പ്രൗഢിവിളിച്ചോതുന്ന പാണ്ടി മേളവും 64കുട്ടികള്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ കുടമാറ്റവും നടക്കും. 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ സൂചിപ്പിച്ചാണ് 64 കുട്ടികള്‍ അണിനിരക്കുക.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലവറയില്‍ ഭക്ഷണവിഭവങ്ങളൊരുക്കുന്നത്. 25വേദികളിലും ആംബുലന്‍സ്, കുടിവെള്ളം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിന് ചുറ്റുമായി 20 സ്‌കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. വേദികളിലും താമസ കേന്ദ്രങ്ങളിലും പൊലീസ് നിരീക്ഷണമുണ്ടാകും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കും കലോത്സവം നടക്കുക.

Ads by Google
Wednesday 14 Jan 2026 08.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW