Friday, March 13, 2026 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 07.49 AM

രാഹുല്‍ മാങ്കൂട്ടത്തിലുമായി പോലീസ് തെളിവെടുപ്പ് നടത്തി ; ശ്രീനാദേവിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി

uploads/news/2026/01/820660/rahul-123.jpg

കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്യലിനായി എ.ആര്‍. ക്യാമ്പില്‍ എത്തിച്ചു. കുറ്റകൃത്യം നടത്തിയെന്ന് അതിജീവിതയുടെ പരാതിയില്‍ പറഞ്ഞിരുന്ന ഹോട്ടലിലും തെളിവെടുപ്പ് നടത്തി. തിരുവല്ല ക്ലബ്ബ് സെവന്‍ ഹോട്ടലില്‍ എത്തിച്ചാണ് തെളിവെടുപ്പ്. ഹോട്ടലിലെ റൂം നമ്പര്‍ 408 ല്‍ പരിശോധന നടത്തി. ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാക്കും.

മൂന്ന് ദിവസത്തേക്കാണ് തിരുവല്ല കോടതി ഇന്നലെ രാഹുലിനെ കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസത്തിന് ശേഷം രാഹുലിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കും. അതിനിടയില്‍ രാഹുലിനെ അനുകൂലിച്ച് രംഗത്ത് വന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരേ അതിജീവിത കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതി നല്‍കി. തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലാണ് പരാതി നല്‍കിയത്. നേരത്തേ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും പോലീസിലും പരാതി നല്‍കിയിരുന്നു.

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി. തന്നെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണമെന്നാണ് ആവശ്യം. സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ുഒരു കുടുംബപ്രശ്‌നമാണെന്നും താന്‍ അതിജീവിതനൊപ്പമാണെന്നും ഇന്നലെ ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കിയിരുന്നു.

'ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നില്‍ വിചാരണ ചെയ്യാന്‍ അവകാശമില്ല. ആര്‍. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അവരുടെ ഫേസ്ബുക്ക് വീഡിയോ പിന്‍വലിക്കുകയും ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും വേണമെന്നും ആവശ്യപ്പെടുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW