-->
സഹോദരന്‍ വിജയ്‌യുടെ അഞ്ചാം ഓര്‍മദിനത്തില്‍ ഹൃദയം തൊടും കുറിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാലം കടന്നു പോകുമ്പോള്‍ ചില ദുഖങ്ങളുടെ തീവ്രത കൂടും എന്ന ആമുഖത്തോടെയാണ് വീണയുടെ കുറിപ്പ്. നിശ്ശബ്ദതകളെ വെറുത്ത് വെറുത്തിരുന്ന വിജയ് മറ്റൊരു ലോകത്ത് അങ്ങനെ തന്നെ സന്തോഷമായിരിക്കട്ടെയെന്നും വീണ ജോര്‍ജ് കുറിച്ചു.
വീണ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വേർപാടിന്റെ 5 വർഷങ്ങൾ .
ഞങ്ങൾ മൂന്നുപേരിൽ ഏറ്റവും ഇളയ ആൾ. വിജയ് എന്നെക്കാൾ 7 വയസ്സിനു ഇളയതായിരുന്നു .കാലം കടന്നു പോകുമ്പോൾ ചില ദുഖങ്ങളുടെ തീവ്രത കൂടും എന്ന് തിരിച്ചറിയുന്നു . അവൻ ഇല്ല എന്ന് ഓരോ തവണയും ഓർമിപ്പിക്കും എന്നത് കൊണ്ട് ഇങ്ങനെ ഒരു ഫോട്ടോ ..മനസ്സ് അനുവദിച്ചിരുന്നില്ല . ചുറ്റും ആളുകൾ . എല്ലാവരുടെയും സന്തോഷം . അതായിരുന്നു അവന്റെ സന്തോഷം . അവനു നിശ്ശബ്ദതകൾ ഇഷ്ടമായിരുന്നില്ല. നിശ്ശബ്ദതകൾ ഇല്ലാതെ അവൻ ഇവിടെ ഉണ്ടാകട്ടെ .