Saturday, March 14, 2026 Last Updated 23 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 08.20 PM

ഏഴ് വർഷത്തിനുശേഷം തടവുകാരുടെ വേതനത്തിൽ വർധന; 30 ശതമാനം വിക്ടിം കോമ്പൻസേഷൻ

എല്ലാ വിഭാഗം ജോലി ചെയ്യുന്നവരുടെയും ശമ്പളം വർധിപ്പിച്ചു.
wage, prisoner

സംസ്ഥാനത്തെ തടവുകാരുടെ വേതനം വർധിപ്പിച്ചു. ഏഴു വർഷത്തിന് ശേഷമാണ് വേതനം വർധിപ്പിച്ച് ഉത്തരവിറക്കിയത്. എല്ലാ വിഭാഗം ജോലി ചെയ്യുന്നവരുടെയും ശമ്പളം വർധിപ്പിച്ചു.

സ്കിൽഡ്- സെമി സ്കിൽഡ്- അണ്‍ സ്കിൽഡ് എന്നീ മൂന്നു വിഭാഗത്തിന്റെ ശമ്പളമാണ് കൂട്ടിയത്. സ്കിൽഡ് വിഭാഗത്തിലെ ശമ്പളം 168 ൽനിന്നും 620 രൂപയാക്കി. സെമി സ്കിൽഡ് വിഭാഗത്തിൻ്റെ ശമ്പളം 153ൽ നിന്നും തുക 560 ആക്കി. അണ്‍ സ്കിൽഡ് വിഭാഗത്തിലെ ശമ്പളം 127ൽ നിന്നും 530 ആക്കിയും ഉയർത്തി.

സുപ്രീംകോടതി വിധി പ്രകാരം തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് വേതന വർധനയെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. തടവുകാരുടെ വേതനത്തിൽ നിന്നും 30 ശതമാനം വിക്ടിം കോമ്പൻസേഷനിലേക്ക് മാറ്റും. അതിന് ശേഷം വരുന്ന തുക മൂന്നായി വിഭജിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW