Saturday, March 14, 2026 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 09.45 AM

കൃതി സനോണിന്റെ സഹോദരി നൂപുര്‍ വിവാഹിതയായി, വരന്‍ സ്‌റ്റെബിന്‍ ബെന്‍; ചടങ്ങുകള്‍ ക്രിസ്ത്യന്‍ ആചാരപ്രകാരം, ചിത്രങ്ങള്‍

-nupur, stebin ben
photo-www.instagram.com/nupursanon/

ബോളിവുഡ് താരം കൃതി സനോണിന്റെ സഹോദരിയും നടിയും സംരംഭകയുമായ നൂപുര്‍ സനോണ്‍ വിവാഹിതയായി. ഗായകന്‍ സ്‌റ്റെബിന്‍ ബെന്‍ ആണ് വരന്‍. രാജസ്ഥാനിലെ ഉദയ്പുരില്‍ വെച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് നടിമാരായ ദിഷ പഠാനി, മൗനി റോയ് എന്നിവര്‍ ഉള്‍പ്പെടെയുളള സെലിബ്രിറ്റികള്‍ വിവാഹത്തിന് എത്തിയിരുന്നു. യുകെയിലെ സംരംഭകനായ കബീര്‍ ബാഹിയയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കൃതി സനോണിന്റെ കാമുകനാണ് കബീര്‍ എന്നാണ് നേരത്തെയുളള അഭ്യൂഹം.

വിവാച്ചടങ്ങുകള്‍ക്ക് ശേഷം മൂന്നുതട്ടുകളായുളള ഭീമന്‍ കേക്ക് വധൂവരന്മാര്‍ മുറിച്ച് മധുരം പങ്കുവെച്ചു. പിന്നീട് കോക്ക്‌ടെയില്‍ പാര്‍ട്ടിയും ഉണ്ടായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സ്‌റ്റെബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇരുവരും ചുംബിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

Ads by Google
Monday 12 Jan 2026 09.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW