Sunday, March 15, 2026 Last Updated 20 Min 33 Sec ago English Edition
Todays E paper
Ads by Google
എന്‍. രമേഷ്‌
Sunday 11 Jan 2026 11.35 PM

ഇത്തവണ പോലീസ്‌ നീക്കം പഴുതടച്ച്; രാഹുലിനെ പൊക്കിയത്‌ ഉപതെരഞ്ഞെടുപ്പ്‌ സമയത്തെ നീല ട്രോളി ബാഗ്‌ തപ്പിയ അതേ ഹോട്ടലില്‍നിന്ന്‌

2024 നവംബര്‍ അഞ്ചിന്‌ അര്‍ദ്ധരാത്രിയാണ്‌ ഇതേ ഹോട്ടലില്‍ പോലീസ്‌ പരിശോധനയ്‌ക്കെത്തിയത്‌. നീല ട്രോളി ബാഗില്‍ രാഹുല്‍ പണം കൊണ്ടുവന്നിട്ടുണ്ടെന്ന്‌ ആരോപിച്ചായിരുന്നു നടപടി.
uploads/news/2026/01/820249/Rahul-blue-box.jpg

പാലക്കാട്‌: ഉപതെരഞ്ഞെടുപ്പ്‌ സമയത്തെ നീല ട്രോളി ബാഗ്‌ വിവാദത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന അതേ കെ.പി.എം. റീജന്‍സി ഹോട്ടലില്‍നിന്നുതന്നെ ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ്‌ പൊക്കി! പാലക്കാട്ടെത്തിയ രാഹുല്‍ ദിവസങ്ങളായി പോലീസ്‌ നിരീക്ഷണത്തിലായിരുന്നു.

അഞ്ച്‌ പോലീസുകാര്‍ ചേര്‍ന്ന്‌ രാഹുലിനെ ഹോട്ടലില്‍നിന്ന്‌ കൊണ്ടുപോകുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങളും ഇന്നലെത്തന്നെ പുറത്തുവന്നു. രാഹുല്‍ താമസിച്ചിരുന്ന 2002-ാം നമ്പര്‍ മുറിയുടെ രണ്ട്‌ താക്കോലുകളും പോലീസ്‌ കസ്‌റ്റഡിയിലാണ്‌. 2024 നവംബര്‍ അഞ്ചിന്‌ അര്‍ദ്ധരാത്രിയാണ്‌ ഇതേ ഹോട്ടലില്‍ പോലീസ്‌ പരിശോധനയ്‌ക്കെത്തിയത്‌. നീല ട്രോളി ബാഗില്‍ രാഹുല്‍ പണം കൊണ്ടുവന്നിട്ടുണ്ടെന്ന്‌ ആരോപിച്ചായിരുന്നു നടപടി.

ഹോട്ടലില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ മുറികളിലും പരിശോധന നടന്നു. എന്നാല്‍, പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. വനിതാനേതാക്കളുടെ മുറിയില്‍ രാത്രി നടത്തിയ പരിശോധന വിവാദമായതോടെ അന്ന്‌ പോലീസ്‌ പ്രതിരോധത്തിലായി.

എം.എല്‍.എയായശേഷം ഉയര്‍ന്ന ആദ്യരണ്ട്‌ പരാതികളിലും രാഹുലിനെ തൊടാന്‍ പോലീസിനു കഴിഞ്ഞില്ല. ഒളിവില്‍ പോയതും കോടതി ഇടപെടലുമാണ്‌ പോലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്‌. ഇത്തവണ പഴുതടച്ചായിരുന്നു പോലീസ്‌ നീക്കം. ഡി.ജി.പിയും എ.ഡി.ജി.പി: എച്ച്‌. വെങ്കിടേഷും എ.ഐ.ജി: ജി. പൂങ്കുഴലിയും മാത്രം അറിഞ്ഞായിരുന്നു ആദ്യനീക്കങ്ങള്‍. മൂന്നാം ബലാത്സംഗപരാതിയില്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തതിനു പിന്നാലെ രാഹുല്‍ ഇന്റലിജന്‍സ്‌ നിരീക്ഷണത്തിലായി.

എന്‍. രമേഷ്‌

Ads by Google
Ads by Google
LATEST NEWS
TRENDING NOW