-->
ഒഡീഷയില്‍ തിയേറ്ററില്‍ പ്രഭാസ് ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ തീപ്പിടുത്തം. റായഗദ്ദ അശോക ടോക്കീസിലാണ് സംഭവം.
ആരതി ഉഴിയാനുളള താലവുമായിട്ടായിരുന്നു ആരാധകര്‍ തിയേറ്ററിലെത്തിയത്. ചിത്രത്തിലെ പ്രഭാസിന്റെ എന്‍ട്രിക്കിടെ ചെറുപടക്കങ്ങളും ആരാധകര്‍ പൊട്ടിച്ചു. ഇതോടെയാണ് തിയേറ്ററിനുളളില്‍ തീപ്പിടുത്തമുണ്ടായത്. ആരാധകര്‍ തന്നെ ഇത് കെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്‌ക്രീനിന്റെ തൊട്ടുമുമ്പിലാണ് തീപ്പിടുത്തമുണ്ടായത്. ഭയന്നുപോയ പ്രേക്ഷകര്‍ പലരും തിയേറ്ററിനുളളില്‍നിന്ന് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. അതേസമയം, ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രഭാസിന്റെ ഹൊറര്‍- ഫാന്റസി ചിത്രമായ ' ദ രാജാസാബ്' വെളളിയാഴ്ചയാണ് തിയേറ്ററില്‍ എത്തിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്.മാളവിക മോഹനന്‍, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.