Wednesday, March 11, 2026 Last Updated 18 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 03.20 PM

സമുദായ ശബ്ദത്തിന്റെ തെളിവാണ് തന്റെ പദവി'; ലത്തീൻ സഭയ്ക്ക് നന്ദി പറഞ്ഞ് കൊച്ചി മേയർ

തനിക്കു വേണ്ടി എല്ലാ പിതാക്കൻമാരും പറഞ്ഞിട്ടുണ്ടെന്ന് തനിക്കറിയാം. എല്ലാവരോടും നന്ദി അറിയിക്കുന്നു
kochi, mayor

ലത്തീൻ സഭയ്ക്ക് നന്ദി പറഞ്ഞ് കൊച്ചി മേയർ വി.കെ. മിനിമോൾ. തനിക്ക് കിട്ടിയ മേയർ പദവി ലത്തീൻ സമുദായത്തിൻ്റെ ഉറച്ച ശബ്ദം ഉയർന്നതിൻ്റെ തെളിവാണെന്നാണ് മിനിമോളുടെ പരാമർശം.

അർഹതയ്ക്കപ്പുറമുള്ള പല കാര്യങ്ങളും തീരുമാനിക്കുമ്പോൾ അതിലേക്ക് ശബ്ദമുയർത്താൻ നമ്മുടെ സംഘടനാ ശക്തിക്ക് സാധിച്ചു. തനിക്കു വേണ്ടി എല്ലാ പിതാക്കൻമാരും പറഞ്ഞിട്ടുണ്ടെന്ന് തനിക്കറിയാം. എല്ലാവരോടും നന്ദി അറിയിക്കുന്നു. കെആർഎൽസിസി സമ്മേളനത്തിൽ ആയിരുന്നു മിനിമോളുടെ നന്ദി പ്രകടനം. കൊച്ചി മേയർ സ്ഥാനം തീരുമാനിച്ചത് ലത്തീൻ സഭയുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് എന്ന വിമർശനങ്ങൾക്കിടയാണ് ഇക്കാര്യം സമ്മതിക്കുന്ന മിനിമോളുടെ തുറന്നുപറച്ചിൽ പുറത്തുവന്നിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW